വയനാട് ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലിനായി ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് ഒരു വര്‍ഷ കാലയളവിലേക്ക് 4 വാഹനങ്ങള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. മാസം 800 കി.മീ. എന്ന നിരക്കില്‍ വാഹനത്തിന്റെ മാസ വാടക സംബന്ധിച്ച ക്വട്ടേഷന്‍ സീല്‍ഡ് കവറില്‍ 2025 ജനുവരി 30 ന് വൈകിട്ട് 3 നകം കളക്ട്രേറ്റില്‍ ഹാജരാക്കേണ്ടതാണ്. ടാക്സി പെര്‍മിറ്റുള്ളതും
സ്വന്തം ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കും മാത്രമേ ക്വട്ടേഷന്‍ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന വാഹനത്തിന്റെ ആര്‍.സി, ഇന്‍ഷൂറന്‍സ്, പൊല്യൂഷന്‍, വിവിധ ടാക്സുകള്‍, പെര്‍മിറ്റുകള്‍, എന്നിവയുടെ പകര്‍പ്പുകള്‍ ക്വട്ടേഷനൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
ക്വട്ടേഷനുകള്‍ സമര്‍പ്പിക്കുന്ന വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം ഉണ്ടാവാന്‍ പാടുള്ളതല്ല. ഫോണ്‍: 04936-202251

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്