പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് ജനങ്ങളിലും വിദ്യാര്‍ത്ഥികളിലും അവബോധം സൃഷ്ടിക്കുന്നതിനും ബിരുദ -ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ഒരുക്കുന്നതിനുമുള്ള ഇന്റേണ്‍ഷിപ്പ് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്റേണ്ഷിപ്പിന്റ ഭാഗമായി ഫീല്‍ഡ് വര്‍ക്ക്, പ്രൊജക്റ്റ് തയ്യാറാക്കല്‍, ഫീല്‍ഡ് സര്‍വ്വേ, വിവിധ ഡിപ്പാര്‍ട്മെന്റിലെ പദ്ധതികള്‍, പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതി തുടങ്ങിയവയെക്കുറിച്ചും മറ്റ് കേന്ദ്ര -സംസ്ഥാന സ്കീമുകളെക്കുറിച്ചും പരിശീലനം നല്‍കും. തിരുവനന്തപുരം ജില്ലക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് ആഹാരത്തിനും താമസത്തിനുമുള്ള സൗകര്യം ഒരുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 10 നകം ceo.sarovaram@gmail.com ലേക്ക് ബയോഡാറ്റ അയക്കണം. ഫോണ്‍7356815518, 8281588196

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും