സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കായി 17-മത് ജൈവവൈവിധ്യ കോണ്‍ഗ്രസിനോടനുബന്ധിച്ച് ജില്ലാതല മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍,സീനിയര്‍ വിഭാഗത്തില്‍ പ്രൊജക്ട് അവതരണം, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, പുരയിട ജൈവവൈവിധ്യ സംരക്ഷണം മത്സരങ്ങളും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി പ്രോജക്ട് അവതരണവുമാണ് സംഘടിപ്പിക്കുന്നത്. ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി 15 ന് മാനന്തവാടി മേരിമാതാ കോളേജില്‍ നടക്കും. അപേക്ഷാ ഫോറം www.keralabiodiversity.org ല്‍ ലഭിക്കുമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍ ശ്രീരാജ് അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ wyddcksbb@gmail.com ലേക്ക് നല്‍കണം. ഫോണ്‍- 9656863232

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം
ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ