മക്കിയാട്:വയനാട്ടിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ചും മാനന്തവാടി പഞ്ചാരകൊല്ലിയിൽ രാധ എന്ന ആദിവാസി സഹോദരിയെ കടുവ പിടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചും നിരന്തരമായി വന്യജീവികൾ ആക്രമിക്കപ്പെടുമ്പോഴും സർക്കാരിന്റെയും വനവകുപ്പിന്റെയും പുറം തിരിഞ്ഞു നിൽക്കുന്ന നയത്തിന് എതിരെയും തൊണ്ടർനാട് മണ്ഡലം പന്ത്രണ്ടാം മൈൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.മനുഷ്യന് ജീവന് പുല്ല് വിലയാണെന്നും വന്യമൃഗ അക്രമങ്ങളെ പ്രതിരോധിക്കുന്നതിൽ ഇരു സർക്കാരുകളും പൂർണ പരാചയമാണെന്നും പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റാഷിദ് സ്രാക്കൽ പറഞ്ഞു.യൂണിറ്റ് പ്രസിഡണ്ട് അനീസ് വാഴയിൽ അധ്യക്ഷത വഹിച്ചു. ജിതിൻ എം സ്,അഷ്‌കർ,അഖിൽ,ഗഫൂർ,സഫ്‌വാൻ, നദീർ തുടങ്ങിയവർ നേതൃത്വം നൽകി

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ