എല്ലാ സമ്മതിദായകരും വോട്ടവകാശം വിനിയോഗിക്കണമെന്നും വോട്ട് പൗരന്റെ അവകാശമാണെന്ന് മനസ്സിലാക്കി ഉപയോഗിക്കണമെന്നും സിനിമതാരം രാഹൂല്‍ മാധവ്. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഡിഎം കെ.ദേവകി അധ്യക്ഷയായ പരിപാടിയില്‍ മാനന്തവാടി തഹസില്‍ദാര്‍ പി.യു സിതാര പ്രതിജ്ഞ ചൊല്ലി. ജില്ലയിലെ മുതിര്‍ന്ന വോട്ടറായ മുഹമ്മദ് ചേരിക്കതൊടിയെ ഡെപ്യൂട്ടി കളക്ടര്‍ എം. ബിജുകുമാര്‍ ആദരിച്ചു. മികച്ച ബി.എല്‍.ഒമാര്‍ക്കുള്ള അംഗീകാരപത്രം എ.ഡി.എം. കെ ദേവകി വിതരണം ചെയ്തു. നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് ബാബു തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മികച്ച ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോ ഓര്‍ഡിനേറ്റര്‍മാരെ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ഷേര്‍ലി പൗലോസ് ആദരിച്ചു. 2024 ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണര്‍ത്ഥം സ്വീപ് വയനാട് ഇലക്ടറല്‍ ലിറ്ററസി ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം ചെയ്തു
പരിപാടിയില്‍ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ പി.എം കുര്യന്‍, എച്ച്.എസ് വി.കെ ഷാജി, തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ എം. രാജേഷ്, തഹസില്‍ദാര്‍മാരായ വി.രാമമൂര്‍ത്തി, എം.ജെ അഗസ്റ്റിന്‍, എം.എസ് ശിവദാസന്‍, ജില്ലാ ഇ.എല്‍സി കോ- ഓര്‍ഡിനേറ്റര്‍ രാജേഷ് കുമാര്‍ എസ് തയ്യത്ത്, ഹാരീസ് നെന്മേനി എന്നിവര്‍ സംസാരിച്ചു.

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ