മാനന്തവാടിയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവും ഗാന്ധിസം ജീവിതചര്യയാക്കി മാറ്റിയ കർമ്മയോഗിയും ഗാന്ധി സാഹിത്യത്തിന്റെയും ദർശനത്തിന്റെയും അവതാരകനും സംസ്ഥാനത്തെ മദ്യവിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയും കഴിഞ്ഞ 60 വർഷമായി വയനാട്ടിലെ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രാഷ്ട്രീയ സഹകരണ മേഖലകളിലെ നിറസാന്നിധ്യവുമായ മംഗലശ്ശേരി മാധവൻ മാസ്റ്ററെ വയനാട് ഗാന്ധി കൾച്ചറൽ സെന്റർ ആഭിമുഖ്യത്തിൽ ആദരിക്കുന്നു.മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിൽ പത്തരമണിക്ക് പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനും വയനാട് സാഹിത്യോത്സവം ഡയറക്ടറുമായ ഡോക്ടർ വിനോദ് കെ.ജോസ് ഉദ്ഘാടനം ചെയ്യും.റിട്ടയേർഡ് എസ്പി പ്രിൻസ് അബ്രഹാം മുഖ്യാതിഥിയായിരിക്കും.മാനന്തവാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയായ കെഎം വർക്കി മാസ്റ്റർ പ്രശസ്താ പത്രം നൽകും. എടവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ,ചെയർമാൻ കെഎ ആന്റണി, അഗസ്റ്റിൻ വിഎ, ജോസ് പുന്നക്കുഴി, വിൽസൺ എൻ യു എന്നിവർ സംസാരിക്കും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്