കൊച്ചിയിൽ വൻ ലഹരി വേട്ട; യുവതിയടക്കം ആറു പേർ അറസ്റ്റിൽ

നഗരത്തില്‍ ലഹരിമരുന്നുകളുമായി യുവതിയടക്കം ആറുപേർ പിടിയിലായി. മൂന്നുകേസുകളിലായാണ് അറസ്റ്റ്. ഇവർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കണ്ണികളാണെന്നും സൂചനകളുണ്ട്. പ്രതികളടെ കൈയില്‍ നിന്ന് എം.ഡി.എം.എ , ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27) പൂനെ സ്വദേശനി അയിഷ ഗഫാർ സെയ്ത്(39) എന്നിവരെ മയക്കുമരുന്നുമായി ഹോട്ടല്‍ മുറിയില്‍ വച്ചാണ് പിടികൂടിയത്. ഇവരില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും 16 ലക്ഷം വിലവരുന്ന 300 ഗ്രാം എം.ഡി.എം.എയും 6.8 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഫോർട്ടുകൊച്ചി ദ്രോണാചാര്യയ്‌ക്കടുത്തുള്ള വീട്ടില്‍നിന്നും മട്ടാഞ്ചേരി സ്വദേശി ഷഞ്ജല്‍ (34), ഇയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയിരുന്ന മുഹമ്മദ് അജ്മല്‍ (28) എന്നിവരെ പിടികൂടി. ഇവരില്‍നിന്ന് 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

അയ്യൻ മാസ്റ്റർ ലൈനിലെ വീട്ടില്‍നിന്നും മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദിനാൻ സവാദ് (22) എന്നിവരില്‍ നിന്ന് 29.16 ഗ്രാം എംഡിഎംഎയും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.പള്ളുരുത്തിയിലെ വെളി ഭാഗത്ത് ബാദുഷ എന്നയാളുടെ വീട്ടില്‍നിന്നും 100.89 ഗ്രാം എംഡിഎംഎയും പിടികൂടി.

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി, 5 വര്‍ഷം കൊണ്ട് നല്‍കിയത് 7708 കോടിയുടെ സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3

ചുമ്മാതല്ല, 25 കോടിയല്ലേ… തിരുവോണത്തിന് മുമ്പ് തന്നെ വാങ്ങാൻ ഇടിച്ചുകയറി ജനം; ബമ്പര്‍ വിൽപ്പന 32 ലക്ഷം കടന്നു.

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംമ്പർ ടിക്കറ്റ് വില്പന 32 ലക്ഷം എണ്ണം കടന്നു. പ്രകാശനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ 32,13,290 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ

ഓണക്കിറ്റ് വിതരണം ചെയ്തു.

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ 155 രോഗി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വരുപിച്ച് വീടുകളിൽ എത്തിച്ചു നൽകി. പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ഭക്ഷ്യകിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്

മൂന്നു മിനിറ്റിനകം രണ്ട് ലക്ഷം ബുക്കിംഗ്; ടെസ്‌ലയെ വിറപ്പിച്ച് ഷവോമിയുടെ ഇലക്ട്രിക് കാർ: ഇന്ത്യൻ രൂപയിലെ വിലയും വാഹനത്തിന്റെ വിശദാംശങ്ങളും

വിപണിയില്‍ എത്തും മുൻപ് ഇളക്കി മറിച്ച്‌ ഷവോമിയുടെ പുതിയ ഇലക്‌ട്രിക് കാറായ YU7 എസ്‌യുവി. ചൈനീസ് കാർ വിപണിയില്‍ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചപ്പോള്‍ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളില്‍ ബുക്കിങ്ങുകളാണ്.

ഓണക്കാലം ലക്ഷ്യമിട്ട് കഞ്ചാവ് കടത്ത്; തിരുവനന്തപുരത്ത് യുവതി പിടിയിലായത് ഓട്ടോയിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി

ഓണക്കാലം ലക്ഷ്യമിട്ട് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാൻസാഫ് പിടികൂടിയത്. വേളിടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റല്‍ റോഡിലൂടെ ഓട്ടോയില്‍ പോകുകയായിരുന്ന ബിന്ദുവിനെ പിന്തുടർന്ന് ഡാൻസാഫ്

ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്കും ജാമ്യം; ജാമ്യം അനുവദിച്ചത് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി; കേസെടുത്തത് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മാത്യൂസ് കൊല്ലപ്പള്ളി, ടോണി,ഷിയാസ, അക്ബര്‍ എന്നിവര്‍ക്കാണ് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.