പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ 155 രോഗി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വരുപിച്ച് വീടുകളിൽ എത്തിച്ചു നൽകി. പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ഭക്ഷ്യകിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ബഷീർ വൊളണ്ടിയർമാർക്ക് നൽകി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാലൻ അദ്ധ്യക്ഷത വഹിച്ചു.
പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റി ചെയർമാൻ കെ.ടി. കുഞ്ഞബ്ദുള്ള,ബ്ലോക്ക് മെമ്പർ അസ്മ ഹമീദ്, ഡോ ഷൗക്കിൻ , പഞ്ചായത്ത് സെക്രട്ടറി സോമൻ . സബ് ഇൻസ്പെക്ടർ അമൽ വർഗ്ഗീസ്, ഫിസിയോ തെറാപ്പിസ്റ്റ് റിയ സിസ്റ്റർ,ജെ എച്ച്.ഐ സന്തോഷ് ,സി.ഇ ഹാരീസ്, ജോസഫ് എം.ജി, സതീഷ് കുമാർ,അബ്ദുൾ ഗഫൂർ,സി.ഡി എസ് ചെയർ പേഴ്സൺ ജിഷ ശിവരാമൻ ,കൺവീനർ ജിജി ജോസഫ് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് മെമ്പർമാർ,നഴ്സുമാരായ രാജാമണി, ജിൻസി ,ആഷ്ലി, മറിയമ്മ ടീച്ചർ,മുകുന്ദൻ ആശവർക്കർമാർ, എസ് റ്റി. പ്രമോട്ടർമാർ എന്നിവർ നേതൃത്വം നൽകി

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?
30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.