അപകടകരമായ ഹെനിപാ വൈറസ് ; മുന്നറിയിപ്പുമായി ഗവേഷകര്‍

മാരകമായ ഹെനിപാ വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമേരിക്കയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിപ്പാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള മാരകമായ വൈറസിനെ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

എന്താണ് ഹെനിപാ വൈറസ്..?

Zoonotic വൈറസ് ഗണത്തില്‍പ്പെട്ട ഒന്നാണ് ഹെനിപാ വൈറസ്. അതായത് മനുഷ്യരിലും മൃഗങ്ങളിലും ഈ വൈറസ് പകരാം. Paramyxoviridae കുടുംബത്തിലെ നെഗറ്റീവ് സ്ട്രാന്‍ഡ് RNA വൈറസുകളുടെ ഒരു ജനുസ്സാണ് ഇത്. വവ്വാലുകളാണ് ഈ വൈറസിന്റെ പ്രധാന വാഹകരായി കണക്കാക്കുന്നത്. ഗുരുതരമായ ശ്വാസകോശ, നാധീസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വൈറസ് കാരണമായേക്കാം. ഹെനിപാ വൈറസിന് സമാനമായ നിപ വൈറസും ഹെഡ്രാ വൈറസും പല രാജ്യങ്ങളിലും വലിയ ആഘാതങ്ങളുണ്ടാക്കിയിട്ടുള്ള പശ്ചാത്തലത്തില്‍ ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ക്വീന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരില്‍ ഒരാളായ ഡോ: റൈസ് പാരി പറഞ്ഞു. വടക്കേ അമേരിക്കയിലാണ് ഹെനിപാ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്നത് നിര്‍ണായകമാണ്. കാരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ആഗോളതലത്തില്‍ ഈ വൈറസ് വ്യാപിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മനുഷ്യന് ഇത് എത്രത്തോളം അപകടകരമാണ് എന്നതില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും എലികളില്‍ നിന്ന് രോഗം മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നും ഡോ: റൈസ് പറഞ്ഞു.

രോഗം പകരുന്നത് എങ്ങനെ..?

രോഗവാഹകരായ മൃഗങ്ങളില്‍ നിന്ന് രോഗം മനുഷ്യരിലേക്ക് പകരാം
രോഗാണുക്കളുള്ള വെള്ളമോ ഭക്ഷണമോ കഴിക്കുന്നതിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്
വൈറസ് ബാധിച്ചവരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം.

രോഗ ലക്ഷണങ്ങള്‍

നിപ്പ വൈറസിന് സമാനമായിരിക്കും ഹെനിപാ വൈറസിന്റെയും ലക്ഷണങ്ങളെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പനി, തലവേദന, തൊണ്ടവേദന, ശരീര വേദന, തലകറക്കം, ഛര്‍ദ്ദി തുടങ്ങിയവ ഹെനിപാ വൈറസിന്റെ ലക്ഷണങ്ങളായേക്കാം.

എങ്ങനെ പ്രതിരോധിക്കാം..?

വൈറസ് സ്ഥിരീകരിച്ച മൃഗങ്ങളുമായി ഇടപഴകാതിരിക്കുന്നതിലൂടെ ഹെനിപാ വൈറസ് മനുഷ്യരിലേക്ക് പകരുന്നത് തടയാമെന്ന് വിദഗ്ധര്‍ പറയുന്നു. സാമൂഹിക അകലവും ശുചിത്വവും പാലിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകുക, പക്ഷികളോ മൃഗങ്ങളോ കടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. മൃഗങ്ങളുമായി അടുത്തിടപഴകുന്നവര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുക. ലക്ഷണങ്ങള്‍ തോന്നുന്നവര്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.