കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാർഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൻകിട പദ്ധതികളുമില്ല. എയിംസ്, റെയിൽവേ കോച്ച് നിർമ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കായി നീക്കിവെക്കുമ്പോൾ ഏതാണ്ട് 40,000 കോടി പോലും കേരളത്തിന് ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസ രംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്നിർത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാൽ പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ..? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാർഷികോല്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവിലയില്ല. കേരളത്തിന്റെ പ്രതീക്ഷകൾക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ്. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗർഭാഗ്യകരമാണിത്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാൽ, തെരഞ്ഞടുപ്പ് എവിടെവിടെ എന്നുനോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റിൽ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്പത്തെതന്നെ ഇത് അട്ടിമറിക്കും. ഒബിസി, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കോ കർഷകത്തൊഴിലാളി മേഖലകൾക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല. കാർഷിക-വ്യവസായ രംഗങ്ങൾക്ക് വേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാർഷിക മേഖലയിലെ നാനാതരം സബ്സിഡികൾ വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങൾക്കാശ്വാസകരമായിരുന്നു. അതിനുപോലും അർഹമായ വിഹിതം ബജറ്റ് നീക്കിവെക്കുന്നില്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താല്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു. വയനാട് പാക്കേജ്, വിഴിഞ്ഞം എന്നിവയടക്കം കേരളത്തിനായി ബജറ്റില്‍ പ്രഖ്യാപനങ്ങളില്ലെന്നും കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളോട് തുല്യനീതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി താല്പര്യമുള്ള സംസ്ഥാനങ്ങളില്‍ കേന്ദ്രം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

പണം ഇതുവഴി പോയി എന്ന് ആലോചിക്കാറുണ്ടോ? ഈ നിസ്സാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം കൊയ്യാം
നിങ്ങള്‍ക്ക് മുൻകാലങ്ങളില്‍ സമ്ബാദ്യത്തിലോ ബജറ്റിംഗിലുമോ പണമുപയോഗിക്കുന്നതിലൊ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍, ഇപ്പോള്‍ വേണമെങ്കിലും പുതിയൊരു തുടക്കം കുറിക്കാനും മികച്ച