കേന്ദ്രബജറ്റില്‍ വയനാടിന് സഹായമില്ല, പരാമര്‍ശവുമില്ല, കേന്ദ്രം കാണിച്ച ക്രൂരത കേരളം മറക്കില്ലെന്ന് കെ രാജന്‍

ത‍ൃശ്ശൂര്‍: കേന്ദ്ര ബജറ്റില്‍ വയനാട് ദുരന്തബാധിതരെ അവഗണിച്ചതിനെതിരെ റവന്യൂമന്ത്രി കെ രാജന്‍ രംഗത്ത്. രാജ്യത്ത് ഒരു ജനതയോടും ചെയ്യരുതാത്ത ക്രൂരതയാണ് ബജറ്റിലൂടെ കേന്ദ്രം ചെയ്തത്.കഴിഞ്ഞ കൊല്ലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് ചൂരൽ മലയിൽ ഉണ്ടായത്.L3 ഹൈ പ്രഖ്യാപിക്കപ്പെട്ട ദുരന്തങ്ങളിൽ ഒന്നാണ് ചൂരൽമലയിലേത്.
ഇന്ത്യയിലെ പ്രധാനമന്ത്രി നേരിട്ട് എത്തി പരിശോധന നടത്തിയ സ്ഥലങ്ങളിൽ ഒന്ന് ചൂരൽമലയായിരുന്നു.വയനാട്ടിൽ പണം അനുവദിച്ചില്ലെന്ന് മാത്രമല്ല വയനാടിനെ ഒന്ന് പരാമർശിക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായില്ല.ഒരു ജനതയോട് നടത്തുന്ന ക്രൂരമായി ഇടപെടലിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു

ഒരു കേന്ദ്രമന്ത്രി പറഞ്ഞത് കേരളം ദുർബലമെന്ന് പ്രഖ്യാപിച്ചാൽ കേരളത്തെ സഹായിക്കാം എന്നാണ്.ഒരു കേന്ദ്രമന്ത്രി പറയാൻ പാടുള്ള കാര്യമാണോ പറഞ്ഞത്.അതി ദുരന്തം അനുഭവിക്കുന്ന സ്ഥലങ്ങളിലെ മനുഷ്യരുടെ കടം എഴുതിത്തള്ളാനെങ്കിലും കേന്ദ്രം തയ്യാറാകണമായിരുന്നു.ഇക്കൊല്ലം തന്നെ അവസാന ദുരന്തബാധിതനെയും പൂർണമായും പുനരധിവസിപ്പിക്കുമെന്ന് കേരളം പറയുന്നു. കേന്ദ്ര ബജറ്റിന്‍റെ അവഗണനയിലും കേരളം വയനാട് ജനതയ്ക്ക് ഉറപ്പ് നൽകുന്നു. കേന്ദ്രം കാണിച്ച ക്രൂരത കേരളം മറക്കില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.