മരക്കടവ്: കേരളാ എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് പാർട്ടി യും സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി എക്സൈസ് ഇൻസ്പെക്ടർ പി.ബാബുരാജിൻ്റെ നേതൃത്വത്തിൽ കേരളാ-കർ ണ്ണാടക അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പുൽപ്പള്ളി മരക്കടവ് ഭാഗത്ത് വെച്ച് 500 ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു.
അമ്പലവയൽ കുറ്റിക്കൈത സ്വദേശി ഇല്ലികുടുമ്പിൽ വീട്ടിൽ വിനേഷ് (38) ആണ് അറസ്റ്റിലായത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി ഡി സുരേഷ്, പ്രിവ ന്റീവ് ഓഫീസർ മനോജ്‌കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ഇ.ആർ, ഷിന്റോ സെബാസ്റ്റ്യൻ, മാനുവൽ ജിംസൺ, ശിവൻ ഇ.ബി, രമ്യ ബി.
ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അൻവർ സാദത്ത് എൻ.എം
എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക