രണ്ടര വയസുകാരൻ വിഴുങ്ങിയ രണ്ടര ഇഞ്ച് നീളമുള്ള ആണി വിജയകരമായി പുറത്തെടുത്തു.

മേപ്പാടി: മുട്ടിൽ കുട്ടമംഗലം സ്വദേശികളായ ദമ്പതിമാരുടെ രണ്ടര വയസ്സുകാരന്റെ വയറ്റിൽ അകപ്പെട്ട രണ്ടര ഇഞ്ച് നീളമുള്ള വണ്ണം കൂടിയ ഇരുമ്പാണി വിജയകര മായി പുറത്തെടുത്തു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഉദര-കരൾ രോഗ വിഭാഗം (ഗാസ്ട്രോ എന്ററോളജി) സീനിയർ സ്പെഷ്യലിസ്റ്റ് ഡോ.ടി.ശ്രീനിവാസ് റെഡ്ഢി ആയിരുന്നു ചെറുകുടലിൻ്റെ തുടക്ക ഭാഗത്ത് (ഡിയോഡിനം) കുത്തി നിന്ന ആണി എൻഡോസ്കോപ്പിലൂടെ പുറത്തെടുത്തത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി കൈയ്യിൽ കിട്ടിയ ആണി വിഴുങ്ങുകയായിരുന്നു. ഇത് കണ്ട മൂത്ത കുട്ടിയാണ് ആണി വിഴുങ്ങിയ കാര്യം മാതാപിതാക്കളോട് പറഞ്ഞത്. പിന്നീട് പനിയുടെ ലക്ഷ ണങ്ങളോടെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ എക്സ്റേ വീണ്ടുമെടുത്തപ്പോൾ നേരത്തെ കണ്ട സ്ഥലത്തുനിന്നും ആണിയുടെ സ്ഥാനം മാറാത്തതിനെ തുടർന്ന് വിദഗ്‌ധ ചികിത്സക്കായി ഡോ. മൂപ്പൻസ് മെഡിക്കൽ കോ ളേജിലേക്ക് അയക്കുകയായിരിന്നു. സാധാരണയിൽ ഇത്തരം അന്യ വസ്‌തുക്കൾ വിഴുങ്ങുമ്പോൾ തൊണ്ടയുടെ ഭാഗത്തു നിന്നും ഇറങ്ങി കഴിഞ്ഞാൽ അണുബാധ ഉണ്ടാകുന്നത് വരെ മറ്റു ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഇത്തരം ഘട്ടങ്ങളിൽ ചെറുകുടലിന്റെ അകത്തേക്ക് ഇവ കടന്നാൽ എൻഡോസ്കോപ്പിയിലൂടെ നീക്കം ചെയ്യാൻ കഴിയാതെ വരികയും തുറന്ന ശസ്ത്രക്രിയ ആവശ്യമായും വന്നേക്കാം. കുട്ടികളുടെ സർജ്ജൻ പ്രൊ. വിനോദ് പ്രേം സിംഗ്, ഗാസ്ട്രോ സർജ്ജൻ ഡോ.
ശിവപ്രസാദ് കെ. വി എന്നിവരുടെ നിർദ്ദേശങ്ങളോടൊപ്പം അനസ്തേസ്യ വിഭാഗ ത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആരതി ബാലകൃഷ്‌ണൻ, എൻഡോസ്കോപ്പി ടെക് നീഷ്യൻമാരായ അനഘ എ, കൃഷ്‌ണേന്ദു രാജേന്ദ്രൻ എന്നിവർ ഡോ. ശ്രീനിവാസിനൊപ്പം ഉണ്ടായിരുന്നു. അണുബാധയ്ക്കുള്ള സാധ്യത ഉള്ളതിനാൽ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടി സുഖം പ്രാപിച്ചുവരുന്നു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *