മീനങ്ങാടി: മീനങ്ങാടി താഴത്തുവയലിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരു ന്നയാൾ മരിച്ചു. അമ്പലവയൽ ആയിരംകൊല്ലി പറളാക്കൽ അസൈനാർ (52) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ജനുവരി 30 നായിരുന്നു അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവറായിരുന്ന ആയിരം കൊല്ലി കല്ലാരം കോട്ട സുരേഷ് (42) അന്നേ ദിവസം തന്നെ മരിച്ചിരുന്നു.

22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയർ വിതരണം ചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത്
പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും