പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 21-35 നും ഇടയില്‍ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ച നഴ്‌സിങ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം/ഡിപ്ലോമ എന്നിവയാണ് യോഗ്യത. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജ്, ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 25 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. അപേക്ഷ ഫോറത്തിന്റെ മാതൃക മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പ്മെന്റ ഓഫീസുകള്‍, കല്‍പ്പറ്റ ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസ്, www.stdkerala.gov.in ലും ലഭിക്കും. ഫോണ്‍. 04936 -202232

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ