കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകും.

തിരുവനന്തപുരം:കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകും. ജനങ്ങളിൽ നിന്ന് പണമീടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നൽകുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങൾക്ക് വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കൊവിഡ് വാക്സിൻ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള അധിക വാക്സിൻ സംഭരണികൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് വാക്സിൻ സൂക്ഷിക്കാനായി

രാജ്യത്തെ നിലവിലെ ശീതീകരണ ശൃംഖല സംവിധാനത്തിൽ 28,947 ഇടങ്ങളിലായി 85,634 സംഭരണികളുണ്ട്. വാക്ക് ഇൻ കൂളറുകൾ, ട്രാൻസ്പോർട്ട് ബോക്സ് തുടങ്ങിയവ ഉൾപ്പെടെയാണ് ഈ 85,634 സംഭരണികൾ.

അതിനിടെ, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക്, ഫൈസർ എന്നീ കമ്പനികൾ വാക്സിന്റെ അടിയന്തര വിതരണത്തിന് അനുമതി തേടിയിരുന്നു. ഇതുസംബന്ധിച്ച അപേക്ഷകൾ സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേഡ് കൺട്രോൾ ഓർഗനൈസേഷൻ പരിശോധിച്ചു വരികയാണ്.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.