ഏറാട്ടുക്കുണ്ട് ഉന്നതിക്കാരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കും: ജില്ലാ കളക്ടർ

കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ബാലകൃഷ്ണൻ്റെ കുടുംബാംഗങ്ങൾ താമസിക്കുന്ന ഏറാട്ടുക്കുണ്ട് ഉന്നതി നിവാസികളെ മാറ്റി താമസിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ. പ്രദേശത്ത് വന്യജീവി ആക്രമണ ഭീഷണിയുള്ളതിനാൽ അട്ടമലയിലെ ഒന്നാം നമ്പർ വന ഭൂമിയിൽ ഉന്നതി നിവാസികളെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കും. ഉന്നതിയിലെ ആളുകൾ മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കില്ലെന്നറിയിച്ച സാഹചര്യത്തിലാണ് തിരുമാനം. അട്ടമല ഒന്നാം നമ്പർ വനഭൂമിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേർന്ന് തീരുമാനം അറിയിക്കുമെന്നും ഉന്നതി സന്ദർശിച്ച് ജില്ലാ കളക്ടർ പറഞ്ഞു. ഉന്നതിയിലെ വിദ്യാർത്ഥിക്കളുടെ പഠനമുറപ്പാക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ പ്രീ-മെട്രിക്, എംആർഎസ് ഹോസ്റ്റലുകളിൽ പ്രവേശനം നേടാൻ രക്ഷിതാക്കളോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഉന്നതിയിൽ പരിസര – വ്യക്തിത്വ ശുചിത്വം ഉറപ്പാക്കാൻ പ്രൊമോട്ടർമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. എ.ഡി.എം കെ.ദേവകി, തഹസിൽദാർ ആർ.എസ് സജി, വെള്ളരിമല വില്ലേജ് ഓഫീസർ അജീഷ്, ഡെപ്യൂട്ടി തഹസിൽദാർ ടോമിച്ചൻ ആൻ്റണി, കൽപ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. എസ് രജനികാന്ത്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. പ്രദീപ്കുമാർ,
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ് ജയചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോബിഷ്, തണ്ടർബോൾട്ട്, പ്രമോട്ടർമാർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം

ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും

വാവാടിയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ

വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക്

പ്രൊമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫിസുകളിലേക്ക് പ്രമോട്ടോര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 18-40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാരായ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് തദ്ദേശ സ്വയംഭരണ

കർഷകദിനത്തിൽ അവാർഡിന്റെ മധുരം നുണഞ്ഞ് അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി കൃഷി വകുപ്പ് ഒരുക്കിയ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് സ്വന്തമാക്കി, അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർത്ഥി ജോയൽ ലിജോ. കർഷകദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി വ്യാപാരഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻസിപ്പൽ

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍/എയ്ഡഡ്/ടെക്നിക്കല്‍/സ്പെഷല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റും

ബാണസുര ഡാമിൻ്റെ ഷട്ടറുകൾ 20 സെ.മീ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തി. 26.10 ക്യുമെക്സ‌് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.