കോട്ടത്തറ : പിണറായി സർക്കാർ ബഡ്ജറ്റിലൂടെ ദൂനികുതി ഇരട്ടിയായി വർദ്ധിപ്പിച്ചതിനെതിരെ കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടത്തറ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജനജീവിതം ദുസ്സഹമാക്കുന്ന കിരാത നികുതി വർദ്ധനകൾ നടത്തി സംസ്ഥാന സർക്കാർ ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ പി സി സി സെക്രട്ടറി ടി.ജെ ഐസക് പറഞ്ഞു .മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷം വഹിച്ചു.പോൾസൺ കൂവക്കൽ, യു ഡി എഫ് കൺവീനർ സുരേഷ് ബാബു വാളൽ ,സി.കെ ഇബ്രായി. വി .അർ ബാലൻ ,ഒ. ജെ മാത്യു, ടോമി എം.വി, ജോസ്പീയൂസ്, വേണുഗോപാൽ, വി ഡി സാബു,ആൻ്റണി പാറയിൽ,അനീഷ് പി.എൽ, രശ്മി ജോസഫ്, ടി.ഇബ്രായി, ഇ എഫ് ബാബു, ഇ കെ വസന്ത, ശാന്തബാലകൃഷ്ണൻ, വി കെ ശങ്കരൻകുട്ടി, പി.ജെ വിൻസെൻ്റ് എന്നിവർ പ്രസംഗിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്