പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ സുൽത്താൻ ബത്തേരി ഓഫീസ് പരിധിയിൽ വിവിധ റോഡുകളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും മാര്‍ച്ച് 15 മുതല്‍ ഡിസംബര്‍ 31 വരെ ഫലങ്ങൾ എടുക്കുന്നതിന് മാർച്ച് 4 ന് രാവിലെ 11.30 ന് സുൽത്താൻ ബത്തേരി കാര്യാലയത്തിൽ ലേലം ചെയ്യും. ഫോൺ 64436224370

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.