താത്പര്യപത്രം ക്ഷണിച്ചു.

വനിതശിശു വികസന വകുപ്പ് സംസ്ഥാന നിർഭയ സെല്ലിന് കീഴിലെ അതിജീവിതരായ പെൺകുട്ടികൾക്കായി ജില്ലയിൽ എൻട്രി ഹോം ആരംഭിച്ച് സ്ത്രീകൾ-കുട്ടികളുടെ പുനരധിവാസത്തിനും മുഖ്യധാരയിലേക്ക് നയിക്കുന്നതിനും പരിചയ സമ്പന്നരായ സന്നദ്ധ സംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള സന്നദ്ധ സംഘടനകൾ മാർച്ച് ഒന്നിന് വൈകിട്ട് അഞ്ചിനകം അപേക്ഷാ ഫോറം, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട്, കെട്ടിടത്തിന്റെ പ്ലാൻ എന്നിവ ഉൾപ്പെടുന്ന പ്രൊപ്പോസൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയ സെൽ, വനിതാ ശിശു വികസന വകുപ്പ് ഡയറ്കടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 695012 വിലാസത്തിൽ നൽകണം. ഫോൺ – 0471-2331059

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപാറ, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗങ്ങളില്‍ ഓഗസ്റ്റ് 20ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.

ചീരാലിലെ പുലിശല്യം; നിസ്സഹായരായി വനംവകുപ്പ്

സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാൽ മേഖലയിൽ പുലി ശല്യം രൂക്ഷമായിട്ടും ഒന്നും ചെയ്യാനാ കാതെ വനം വകുപ്പ്. കൂടുവെച്ച് മേഖലയിലെ പുലിപ്പേടി ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒടുവിൽ, വെള്ളച്ചാൽ എടപ്പരത്തി പാലക്കൽ അരവിന്ദന്റെ

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത കേസ്; പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത്കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന്പ്രതീക്ഷിക്കപ്പെടുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജിന് തൃശ്ശിലേരിയിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടമൊരുങ്ങുംപൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തൃശ്ശിലേരി

സ്വകാര്യ ബസ് സമരമെങ്കിൽ KSRTC-യുടെ മുഴുവൻ ബസുകളും ഇറങ്ങും. 500 സ്പെയർ ബസുകൾ കെഎസ്ആർടിസിക്കുണ്ട്

തിരുവനന്തപുരം: സ്വകാര്യബസ് സമരത്തിനെതിരെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സമരം ചെയ്യുകയാണെങ്കിൽ കെഎസ്ആർടിസിയുടെ ബസ്സുകൾ മുഴുവൻ നിരത്തിലിറങ്ങുമെന്നും 500 ബസ്സുകൾ കോർപ്പറേഷന്റെ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു പറയുന്നതിനൊരു ന്യായമൊക്കെ വേണ്ടേ? അവര് പറയുന്നതൊക്കെ അനുസരിക്കണോ?

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.