യാക്കോബായ സഭയുടെ അവകാശ സംരക്ഷണ യാത്രയ്ക്ക് മീനങ്ങാടിയിൽ തുടക്കമാകും

മീനങ്ങാടി : യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ യാത്ര നാളെ
തുടങ്ങും. അവകാശ സംരക്ഷണം നിയമ നിർമാണത്തിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി
നടത്തുന്ന യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കും. മീനങ്ങാടി സെന്റ്
പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിലെ ശാമുവേൽ മോർ പീലക്സിനോസ്
തിരുമേനിയുടെ ഖബറിങ്കൽ നിന്ന് രാവിലെ 9.30ന് യാത്ര ആരംഭിക്കും. യാക്കോബായ
-ഓർത്തഡോക്‌സ്‌ സഭാ തർക്കം ഇടവകകളിൽ ഹിതപരിശോധന നടത്തി മലബാർ മോഡലിൽ
പരിഹരിക്കുക, തങ്ങൾ പടുത്തുയർത്തിയ ദൈവാലയങ്ങൾ വിശ്വാസികൾക്ക് ആരാധന
സ്വാതന്ത്ര്യം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള യാത്ര
മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്
മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്യും.

മലബാർ ഭദാസന മെത്രാപ്പോലീത്ത
സഖറിയാസ് മോർപോളികാർപ്പോസ് അധ്യക്ഷത വഹിക്കും. സമരസമിതി കൺവീനർ തോമസ് മോർ
അലക്സന്ത്രയോസ് മെത്രാപ്പോലീത്ത പതാക ഏറ്റുവാങ്ങും.

കോഴിക്കോട് ഭദ്രാസനത്തിന്റെ പൗലോസ് മോർ ഐറേനിയോസ്, ഡൽഹി ഭദ്രാസനത്തിന്റെ
കുര്യാക്കോസ് മോർ യൗസേഫിയോസ്, ബാംഗ്ളൂർ–മൈലാപ്പുർ ഭദ്രാസനത്തിന്റെ ഐസക്ക്
മോർ ഒസ്ത്താത്തിയോസ്, മുവാറ്റുപുഴ മേഖലാധിപൻ മാത്യൂസ് മോർ അന്തിമോസ്
എന്നീ മെത്രാപ്പോലീത്തന്മാരും, കൊല്ലം പണിക്കർ, സഭാ ഭാരവാഹികളായ വൈദിക
ട്രസ്റ്റി സ്ലീബ വട്ടവേലിൽ കോർ എപ്പിസ്ക്കോപ്പാ, സമുദായ ട്രസ്റ്റി ഷാജി
ചുണ്ടയിൽ, സെക്രട്ടറി അഡ്വ. ഏലിയാസ് പീറ്റർ, സമരസമിതി കൺവീനർ ഫാ. ജോൺ
ഐപ്പ്, വർക്കിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡോ.ജേക്കബ് മീഖായേൽ
പുല്യാട്ടേൽ, അഡ്വ. കെ.ഒ. ഏലിയാസ്, അഡ്വ. റോയ് മാത്യു, ഭദ്രാസന
സെക്രട്ടറിമാരായ ഫാ. ഡോ. മത്തായി അതിരം പുഴയിൽ, (മലബാർ, ) സ്കറിയ
ഈന്തലാകുഴിയിൽ (കോഴിക്കോട്), സമരസമിതി അംഗങ്ങൾ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന ഭാരവാഹികൾ,
മീനങ്ങാടി കത്തീഡ്രൽ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും. ബംഗ്ലൂർ
ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ യാത്രക്ക് മീനങ്ങാടിയിൽ സ്വീകരണം നൽകും.
യാത്രയുടെ സമാപനത്തിന്റെ ഭാഗമായി 29ന് മുഖ്യമന്ത്രിക്ക് ഭീമ ഹർജി നൽകും.
15 ദിവസം നീണ്ട് നിൽക്കുന്ന യാത്രക്ക് വിവിധ ഭദ്രാസനങ്ങളിൽ സ്വീകരണം
നൽകും. സ്വീകരണ കേന്ദ്രങ്ങളിൽ വിശ്വാസികളിൽ നിന്ന് അധികാരികൾക്ക്
നൽകാനുള്ള ഹർജി ഒപ്പിട്ട് സ്വീകരിക്കും.

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ സൗജന്യ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപ്പന്നങ്ങളായ കേക്ക്, പഫ്‌സ്, ബർഗർ, സാൻഡ്വിച്ച്, കപ്പ്‌ കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് എന്നിവയുടെ നിർമാണത്തിലാണ് പരിശീലനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.