കൽപറ്റ:അന്നം തരുന്ന കർഷകരെ മറന്ന് കൊണ്ട് അധികാരികൾ മുന്നോട്ട് പോവുന്നത് ഭൂഷണമല്ലെന്ന് കാർഷിക പുരോഗമന സമിതി രക്ഷധികാരി ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് പറഞ്ഞു.
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യ ദാർഢ്യം പ്രഖാപിച്ചു കൊണ്ട് കൽപറ്റ ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
18- ദിവസമായി ഡൽഹിയിൽ നടക്കുന്ന സമരം ഒത്ത്തീർപ്പാക്കാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാകണം,കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കാനും കേന്ദ്ര അധികാരികൾ തയ്യാറാകണം ഒരു കർഷകനെയും മറന്ന് കൊണ്ട് ഒരു അധികാരികൾക്കും മുന്നോട്ട് പോവാൻ കഴിയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക പുരോഗമന സമിതി, വയനാട് സംരക്ഷണ സമിതി, ഫാർമേഴ്സ് റിലീഫ് ഫോറം, ഓൾ ഇന്ത്യ ഫാർമേഴ്‌സ് അസോസിയേഷൻ, കർഷക സംരക്ഷണ സമിതി,കേരള ആദിവാസി ഫോറം, തുടങ്ങിയ സംഘടന പ്രതിനിധികൾ
സമരത്തിൽ പങ്കെടുത്തു. സമരത്തിൽ KPS സംസ്ഥാന ചെയർമാൻ പിഎം ജോയ് അധ്യക്ഷത വഹിച്ചു.
ഡോ : P ലക്ഷ്മണൻ,
N J ചാക്കോ, K P യൂസഫ് ഹാജി,, ശാലു എബ്രഹാം, ഗഫൂർ വെണ്ണിയോട്, A N മുകുന്ദൻ, A K ഇബ്രാഹിം,
T P ശശി, P J ജോൺ, വത്സ ചാക്കോ, T K ഉമ്മർ, A ചന്ദുണ്ണി,
O C ഷിബു, സുരേന്ദ്രൻ മണിച്ചിറ, ഉനൈസ് കല്ലൂർ, അസൈനാർ ബത്തേരി, E P ജേക്കബ്, C P അഷറഫ്, A C അനിത, E C പുഷ്പവല്ലി,
C A അഫ്സൽ അനീഷ് കുമാർ, സെയ്ഫുള്ള,
K C എൽദോ, സ്വപ്ന ആന്റണി, P M സഹദേവൻ, A D ബാലൻ,
M P മാരൻ, സിദ്ധീഖ് പറക്കൂത്ത് തുടങ്ങിയവർ സംസാരിച്ചു.