പുതിയ സിം കാര്‍ഡിന് ഇനി ഇതെല്ലാം വേണം

മൊബൈല്‍ ഫോണ്‍ കാലം വന്നതില്‍ പിന്നെ അവിഭാജ്യഘടകമാണ് സിം കാർഡ്. രണ്ട് സിം കാർഡുകള്‍ ഉപയോഗിക്കാൻ കഴിയുന്ന ഫോണുകളുടെ കടന്നുവരവോടെയാണ് സിം കാർഡുകള്‍ക്ക് ആവശ്യക്കാർ ഏറിവന്നത്. ആദ്യകാലത്ത് സർക്കാർ അംഗീകൃത ഐഡി കാർഡുണ്ടെങ്കില്‍ തന്നെ ഒരാള്‍ക്ക് സിം കാർഡ് ലഭിക്കുമായിരുന്നു. അതായത് 18 വയസ്സ് പൂർത്തിയായ ഒരാള്‍ക്ക് തന്റെ എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റിന്റെ കോപ്പി ഉപയോഗിച്ച്‌ തന്നെ സിം കാർഡ് എടുക്കാമായിരുന്നു. പക്ഷെ അതിന്റെയൊക്കെ ബാക്കപത്രമായി തട്ടിപ്പുകളും വർധിച്ചു. അതോടെ നിയമങ്ങളും സർക്കാർ കടുപ്പിച്ചു. ഇപ്പോഴിതാ ആധാർ കാർഡ് ഉപയോഗിച്ച്‌ മാത്രമേ സിം കാർഡ് അനുവദിക്കാൻ പാടുള്ളൂ എന്നുള്ള നിയമം കൂടി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ആധാർ കാർഡ് മാത്രം നല്‍കിയാല്‍ മതിയാവില്ല, ബയോമെട്രിക് പരിശോധന കൂടി ആവശ്യമായി വന്നിട്ടുണ്ട്. ഒരാളുടെ പേരില്‍ മറ്റൊരാള്‍ക്ക് ഇനി മൊബൈല്‍ കണക്ഷൻ എടുക്കാൻ കഴിയില്ലെന്ന് സാരം. പുതിയ മൊബൈല്‍ കണക്ഷൻ എടുക്കാൻ ബയോമെട്രിക് പരിശോധന പൂർത്തിയക്കണം. വോട്ടർ ഐഡി, പാസ്‌പോർട്ട് അല്ലെങ്കില്‍ സർക്കാർ നല്‍കിയ മറ്റ് രേഖകള്‍ നല്‍കുന്നതിന് പകരം ആധാർ കാർഡുകളാണ് ഇനി ആവശ്യമായി വരിക. വ്യാജ രേഖകള്‍ വഴി ലഭിക്കുന്ന സിം കാർഡുകളുടെ ദുരുപയോഗം തടയുന്നതിനും തട്ടിപ്പ് തടയുന്നതിനുമാണ് ഈ നീക്കം. അനധികൃത മൊബൈല്‍ കണക്ഷനുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടികള്‍ കർശനമാക്കിയത്. കൂടാതെ ഒന്നിലധികം സിം കാർഡുകള്‍ ഇപയോഗിക്കുന്നവരെ നിരീക്ഷിക്കാനും സർക്കാർ നീക്കമുണ്ട്. ഒന്നിലധികം കണക്ഷനുകള്‍ ലഭിക്കുന്നതിന് വ്യത്യസ്ത ഐഡന്റിറ്റികള്‍ ഉപയോഗിക്കുന്നത് തടയാനും കൂടെയാണ് ഈ തീരുമാനം. ഒരു വ്യക്തിയുടെ പേരില്‍ എത്ര സിം കാർഡുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയാൻ ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ ഇപ്പോള്‍ ട്രാക്ക് ചെയ്യും. കൂടാതെ ബയോമെട്രിക് പരിശോധനാ പ്രക്രിയ പൂർത്തിയാക്കാതെ സിം കാർഡുകള്‍ വില്‍ക്കുന്നതില്‍ നിന്ന് ടെലികോം റീട്ടെയിലർമാരെ വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ബയോമെട്രിക് പരിശോധനയില്‍ സംശയം തോന്നിയാല്‍ പത്ത് വ്യത്യസ്ത ഫോട്ടോകള്‍ നല്‍കേണ്ടി വരും. പത്ത് ഫോട്ടോകളും പത്ത് രീതിയില്‍ എടുത്തവ ആയിരിക്കണം. തട്ടിപ്പ് തടയാനാണിത്. വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ മൊബൈല്‍ കണക്ഷൻ എടുക്കുന്നത് തടയാനാണിത്. വ്യാജ സിം കാർഡുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചതായി കണ്ടെത്തിയ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) നടത്തിയ അവലോകനത്തെ തുടർന്നാണ് സിം രജിസ്‌ട്രേഷൻ നിയമങ്ങള്‍ കർശനമാക്കാൻ തീരുമാനിച്ചത്. ഒന്നിലധികം സിം കാർഡുകള്‍ ഒറ്റ ഉപകരണങ്ങളില്‍ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും അധികൃതർ കണ്ടെത്തിയിരുന്നു. മൊബൈല്‍ സംബന്ധമായ തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും ഇന്ത്യയില്‍ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ കർശനമായ മാർഗ്ഗനിർദ്ദേശങ്ങള്‍. അതേസമയം സാങ്കേതിക വിദ്യയിലെ മാറ്റത്തിനൊപ്പം ഹാക്കർമാരുടെ രീതികളിലും മാറ്റം വന്നിട്ടുണ്ട്. ഉപഭോക്താവിന്റെ ഡാറ്റയും പണവും കൈക്കലാക്കാൻ ഹാക്കർമാർ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഹാക്കിങിനെക്കാള്‍ കുറച്ച്‌ കൂടി എളുപ്പത്തില്‍ ചെയ്യാവുന്ന തട്ടിപ്പാണ് സിം സ്വാപ്പിങ് സ്‌കാം. ഏറ്റവും സിമ്പിളായി പറഞ്ഞാല്‍ നിങ്ങളുടെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് സമ്പാദിച്ച്‌ തട്ടിപ്പിന് ഉപയോഗിക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. തട്ടിപ്പുകാർ നിങ്ങളുടെ സിം കാർഡിന്റെ തന്നെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതാണ് സിം സ്വാപ്പിങ് രീതി.

പ്രായപൂർത്തിയാകാത്തകുട്ടിയോട് ലൈംഗിക അതിക്രമം; യുവാവിനെ റിമാണ്ട് ചെയ്‌തു.

മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തി യാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റിമാണ്ട് ചെയ്തു. മാനന്തവാടി സ്വദേശി അതുൽ രാജ് (22) നെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ; വിവാദങ്ങൾ കെട്ടടങ്ങും വരെ പാലക്കാട്ടേക്ക് പോകില്ല

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞദിവസം

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ തിയതി സെപ്റ്റംബര്‍ ഒന്ന് വരെ ദീര്‍ഘിപ്പിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മതവിഭാഗക്കാര്‍ക്ക്

ദേശഭക്തിഗാന മത്സരം

എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.

അമീബിക് മസ്തിഷ്ക ജ്വരം; വെള്ളക്കെട്ടുകളിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്: ഡിഎംഒ

വയനാട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിൽ അതീവ ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി മോഹൻ ദാസ് അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം മനുഷ്യരിൽ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കൽപ്പറ്റ: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുളള വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *