കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ മാനന്തവാടി താലൂക്ക് പ്രസിഡന്റും,എ. ഇ. ഒ . സീനിയർ സൂപ്രണ്ടുമായ എൻ.പി. ബാലകൃഷ്ണന്റെ അകാല വിയോഗത്തിൽ സർവ്വീസ് സംഘടനകളുടെ നേത്യത്വത്തിൽ മിനി സിവിൽ സ്‌റ്റേഷനിൽ വച്ച് അനുസ്മരണ യോഗം നടത്തി .സംഘടനാ – ഔദ്യോഗിക രംഗത്ത് മികവാർന്ന പ്രവർത്തനം കാഴ്ചവച്ചിരുന്ന അദേഹത്തിന്റെ വിയോഗം കനത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി .കെ.ജി.ഒ.യു. ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ കെ.ജി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ.എ. സംസ്ഥാന സെക്രട്ടേറിയേറ്റംഗം വി.സി.സത്യൻ ,കെ.ജി.ഒ.എ. ഏരിയ സെക്രട്ടറി ടി.കെ. സുരേഷ് ,എ.ഇ.ഒ. അലീമ ,എൻ.ജി.ഒ.യു.ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മധുസൂധനൻ ,മധു ,ബ്രിജേഷ് വി .പി ., മോബിഷ് പി.തോമസ് ,കെ .ടി.ഷാജി ,എൻ.ജെ. ഷിബു ,എൻ.വി.അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു .

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ