ശ്രേയസ് ചീരാൽ യൂണിറ്റിന്റെയും ബത്തേരി കവിത ജ്വല്ലറിയുടെയും കരുണ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ആനന്ദ് ഉദ്ഘാടനം നിർവഹിച്ചു.പന്ത്രണ്ടാം വാർഡ് മെമ്പർ കെവി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ശ്രേയസ് യൂണിറ്റ് പ്രസിഡന്റ് ഇ.ജെ. വർഗീസ് കവിത ജ്വല്ലറി മാർക്കറ്റിംഗ് മാനേജർ സുഫൈർ, വാർഡ് മെമ്പർ വി ടി ബേബി ,വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളായ ഓമനക്കുട്ടൻ,ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.302 അംഗങ്ങളെ പരിശോധിച്ച് മരുന്നും കണ്ണടയും വിതരണം നടത്തി.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ