നാളികേര വില കത്തിക്കയറി സർവ്വകാല റെക്കോർഡില്‍. വിളവില്ലാതെ കർഷകർ സങ്കടത്തില്‍. പച്ചത്തേങ്ങ കിലോയ്ക്ക് വില 60 രൂപയായി. കഴിഞ്ഞ അഞ്ച് വർഷമായി നിലനിന്നിരുന്ന വില 26 മുതൽ 28 വരെ എന്ന തോതിലായിരുന്നു. ഇന്നിപ്പോള്‍ ചരിത്രത്തിലെ മുന്തിയ വിലയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നാളികേര ഉല്പാദനം നാലിലൊന്നായി കുറഞ്ഞു. ഇതാണ് വില റെക്കാഡ് ഭേദിക്കാൻ കാരണം. കഴിഞ്ഞ വർഷത്തെ കാലാവസ്ഥ വ്യതിയാനവും കത്തുന്ന ചൂടും കാരണമാണ് വിളവ് കുത്തനെ കുറയാൻ കാരണം. കഴിഞ്ഞ കാലങ്ങളിലെ വിലക്കുറവ് കാരണം കർഷകർ തെങ്ങ് കൃഷിയില്‍ നിന്ന് വിട്ടു നിന്നിരുന്നു. വളം ചേർക്കല്‍ പോലും നിറുത്തി വച്ചിരുന്നു.ഇതും തേങ്ങ ഉല്പാദനം കുത്തനെ കുറയാൻ കാരണമായി.കഴിഞ്ഞ ഓണം മുതലാണ് നാളികേര വിപണിയില്‍ വിലക്കയറ്റത്തിന് തുടക്കമിട്ടത്. ആയിരം തേങ്ങ ലഭിച്ചിരുന്ന പറമ്പില്‍ നിന്ന് 200 തേങ്ങ പോലും കിട്ടുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ആന്ധ്ര, കർണ്ണാടക, തമിഴ് നാട് എന്നിവിടങ്ങളിലും 65 ശതമാനത്തോളം ഉല്പാദനം കുറഞ്ഞതും വിലക്കയറ്റം രൂക്ഷമാക്കി. തേങ്ങയുടെ വില വെളിച്ചെണ്ണ ഉല്പാദനത്തെയും ബാധിച്ചു. വെളിച്ചെണ്ണയ്ക്ക് 350 മുതൽ 360 രൂപ വിലയിലെത്തി.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്