കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. പനായിൽ സ്വദേശി അശോകനാണ് മരിച്ചത്. മാനസിക പ്രശ്നമുള്ള മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ ബാലുശ്ശേരി പനായിയിലാണ് സംഭവം. അശോകനും മകനും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. അശോകന് ഭക്ഷണവുമായി എത്തിയ അയല്‍വാസിയാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നാലെ പൊലീസനെ വിവരം അറിയിക്കുകയായിരുന്നു. അശോകന്റെ ഭാര്യയെ 8 വർഷം മുമ്പ് മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







