മലപ്പുറത്തെ ചെക്കനല്ലേ, അത്ഭുതപ്പെടാനെന്ത്?; വിഘ്‌നേഷിന്റെ ഫുട്ബോൾ സ്‌കിൽ പങ്കുവെച്ച് MI; സ്വാഗതം ചെയ്ത് ISL

മലയാളി താരം വിഘ്‌നേഷ് പുത്തൂർ ക്രോസ് ബാറിലേക്ക് കൃത്യമായി ഷോട്ടുതിർക്കുന്ന വീഡിയോ പങ്കുവെച്ച് മുംബൈ ഇന്ത്യൻസ്. വീഡിയോ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു. ഫുട്ബോളിന് ഏറെ പേരുക്കേട്ട മലപ്പുറത്ത് നിന്ന് വരുന്ന വിഘ്‌നേഷിന് ഇതൊക്കെ എന്ത് എന്ന രീതിയിലും പ്രതികരണങ്ങൾ വരുന്നുണ്ട്.

മുംബൈ ഇന്ത്യൻസിന്റെ ഈ വർഷത്തെ സെൻസേഷണൽ താരമാണ് മലയാളി സ്പിന്നറായ വിഘ്നേഷ് പുത്തൂർ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് വിഘ്നേഷ് സ്വന്തമാക്കിയത്. തുടർന്നുള്ള മത്സരങ്ങളിലും താരം തിളങ്ങി. ഇതുവരെ ആറ് വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ഇതിനിടയിൽ ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിങ് ധോണിയും മത്സരത്തിനിടയിൽ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

മലപ്പുറത്തുകാരനായ വിഘ്നേഷ് കേരള ക്രിക്കറ്റിന്റെ സീനിയർ ടീമിൽ കളിച്ചിട്ടില്ല. വിഘ്നേഷിന്റെ പിതാവ് സുനിൽ കുമാർ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്, കെ പി ബിന്ദുവാണ് മാതാവ്. കേരള ക്രിക്കറ്റ് ലീഗിലെ തകർപ്പൻ പ്രകടനമാണ് 24കാരനായ വിഘ്നേഷിനെ മുംബൈ ഇന്ത്യൻസിൽ എത്തിച്ചത്. ഐപിഎൽ താരലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.