പൊരുനന്നൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാരത്തിലേക്ക്

വയനാട് ജില്ലയിൽ ആദ്യമായി ഒരു സാമൂഹിക ആരോഗ്യ കേന്ദ്രം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള പൊരുന്ന ന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാര പരിശോധനക്ക് യോഗ്യത നേടി. ഫെബ്രുവരിയിൽ നടന്ന ജില്ലാ പരിശോധനയും, ഏപ്രിലിൽ നടന്ന സംസ്ഥാന ഗുണനിലവാര അവലോകനവും വിജയകരമായി പൂർത്തിയാക്കിയതിൽ ആരോഗ്യവകുപ്പ് ജില്ലാ നേതൃത്വം സി എച്ച് സി ടീമിനെ അഭിനന്ദിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും സഹായത്തോടെ മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ കഠിനപരിശ്രമമാണ് ഈ വിജയത്തിലേക്ക് എത്തിയത്. വളരെയധികം പരിമിതികൾ ഉള്ള ഈ സ്ഥാപനം വെറും നാലു മാസത്തെ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത് എന്നുള്ളതും ശ്രദ്ധേയമാണ്. അടുത്തമാസം തന്നെ ദേശീയ ഗുണനിലവാരത്തിലേക്ക് സ്ഥാപനത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നേതൃത്വം നൽകുന്ന ഭരണസമിതിയും ആശുപത്രി വികസന സമിതിയും,

പൊതുജന ആരോഗ്യ വിഭാഗം നേതൃത്വം നൽകുന്നത് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് എഫ് എച്ച്സി യും ആണ്. ഡോക്ടർ സഗീറിന്റെ നേതൃത്വത്തിൽ നല്ല പ്രവർത്തനം നടത്തുന്നുണ്ട്

ആശുപത്രി, ഓഫീസ്, ഡെന്റൽ വിഭാഗം, നേത്ര പരിശോധന, ഫാർമസി, ലബോറട്ടറി, സെക്കൻഡറി പാലിയേറ്റീവ്,ഫിസിയോതെറാപ്പി, പൊതുജനാരോഗ്യം എന്നീ വിഭാഗങ്ങളിലാണ് ഗുണനിലവാര പരിശോധന നടന്നത്. ഒ.പി – ഐ പി വിഭാഗങ്ങൾ ഡോക്ടർ രേഷ്മ ഡെൻ്റൽ അസിസ്റ്റൻ്റ് സർജൻ,
ലാബ് ഫാർമസി അനുബന്ധ വിഭാഗങ്ങൾ ഡോക്ടർ ശ്രീജ അസിസ്റ്റൻറ് സർജനും, പൊതുജനാരോഗ്യ വിഭാഗം ഡോക്ടർ സഗീറും നേതൃത്വം നൽകി. അടുത്തമാസം തന്നെ ദേശീയ പരിശോധനയ്ക്ക് തയ്യാറാകാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള

പ്രവാസികൾക്ക് തിരിച്ചടി, സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ

ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ കമ്പനികളും സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍

ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുരുഷ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ ഡി.എ.എം.ഇ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താത്‌പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ അസലുമായി ഒക്ടോബർ 13 ന്

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.