പിണങ്ങോട്: തെക്കും തറ ക്ഷീരോത്പാദക സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിലെ മുഴുവൻ സ്ഥാനാർത്ഥികളും മികച്ച വിജയം നേടി
പൊതു വിഭാഗത്തിൽ ശ്രീരാജൻ, പി.മോഹൻദാസ്, പി.ചന്ദ്രൻ , ആൻ്റണി കെ.കെ, സുനിൽകുമാർ എന്നിവരും വനിതാ വിഭാഗത്തിലേക്ക് മോളി നടക്കൽ, വാണിശ്രീ എം.ബി, വിജി സിബിച്ചൻ എന്നിവരും എസ് ഇ /എസ്ടി വിഭാഗത്തിലേക്ക് വി. വേലായുധനേയും തിരഞ്ഞെടുത്തു.തുടർന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ശ്രീരാജനെ പുതിയ ഭരണസമിതിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത