നടവയല്‍: വൈത്തിരി പാലത്തിന് സമീപം ടോറസ് ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടവയല്‍ ആലുംമൂല ഗോവിന്ദന്‍ -മീനാക്ഷി ദമ്പതികളുടെ മകന്‍ കണ്ണന്‍ ഏ. ജി (26) ആണ് മരിച്ചത്. ഡിസംബര്‍ 5 ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. സഹയാത്രികനായ നടവയല്‍ പുലച്ചിക്കുനി സുകുമാരന്റെ മകന്‍ പി.എസ് വിഷ്ണു (24) വിനും അപകടത്തില്‍ പരിക്കേറ്റിരുന്നു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.