വയനാട്ടിൽ കോവിഡ് വ്യാപിക്കുന്നു;ജാഗ്രത പാലിക്കണം:ഡിഎംഒ

വയനാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളതെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക. കോവിഡ് ടെസ്റ്റ് ചെയ്യാൻ വിസമ്മതിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് പാടില്ലന്നും ഡി.എം.ഒ. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണവും വയനാട്ടിൽ കുറവാണ്. ഗുരുതരാവസ്ഥയിൽ എത്തുന്നവർ മാത്രം ചികിത്സ തേടിയെത്തുന്നത്. ഇതു പിന്നീട് രോഗം മൂർച്ഛിക്കാൻ കാരണമാകും. തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യാനാണ് സാധ്യത. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിൽ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രായമായവരെ എല്ലാം ക്വാറൻ്റൈൻ പാലിച്ച് നിർത്തിയെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം പുറത്തിറങ്ങിയതായും സമ്പർക്കം പുലർത്തുന്നതായും സ്ഥിതിയുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിക്കുന്നവരിൽ ആദിവാസി കോളനികളിലുള്ളവരും പ്രായമായവരും ഉണ്ട്. ഇവരിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉള്ളവർ ഉടൻ തന്നെ ചികിൽസക്ക് വിധേയമാകണമെന്നും ഡി.എം.ഒ പറഞ്ഞു. ജനങ്ങളുടെ സഹകരണം ഇല്ലങ്കിൽ കോവിഡ് നിയന്ത്രണവിധേയുക്കാൻ പാടുപെടേണ്ടി വരും. ഇത് ദൂരവ്യാപകമായ ഫലമുണ്ടാക്കും. ജാഗ്രത കൈവിട്ടാൽ മഹാമാരി എല്ലാവരെയും ബാധിക്കുമെന്ന തിരിച്ചറിവാണ് വേണ്ടതെന്നും ഉദാസീനത പാടില്ലന്നും സ്വയം ഉത്തരവാദിത്വ ബോധത്തോടെ പൊതു ജനം പെരുമാറണമെന്നും ഡോ. രേണുക പറഞ്ഞു.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.