രാജ്യത്തിൻറെ നയതന്ത്ര ബന്ധങ്ങൾ പോലും അപകടത്തിൽ ആക്കുന്നു എന്ന് ആരോപണം; ബംഗ്ലാദേശിലെ പ്രമുഖ മോഡൽ അറസ്റ്റിൽ

പ്രമുഖ ബംഗ്ലാദേശി മോഡലും മുൻ മിസ് എർത്ത് ബംഗ്ലാദേശുമായ മേഘ്ന ആലം അറസ്റ്റില്‍. രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരോപിച്ച്‌ സ്പെഷ്യല്‍ പവർ ആക്‌ട് പ്രകാരമാണ് മേഘ്നയെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കുകയെന്ന ഉദ്ദേശ്യത്തോടെ സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെക്കുറിച്ച്‌ മേഘ്ന തെറ്റായവിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങള്‍ക്ക് ഭീഷണിയായെന്നുമാണ് പോലീസിന്റെ വിശദീകരണം.

ഏപ്രില്‍ ഒൻപതിനാണ് ധാക്കയിലെ വീട്ടില്‍നിന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് ഉദ്യോഗസ്ഥർ വീട്ടിലേക്ക് കടന്നുവരുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ മേഘ്ന പങ്കുവെച്ചിരുന്നു. പോലീസുമായി സഹകരിക്കാമെന്ന് മേഘ്ന പറയുന്നതും 12 മിനിറ്റ് ദൈർഘ്യമുള്ള ഫെയ്സ്ബുക്ക് ലൈവിലുണ്ടായിരുന്നു. എന്നാല്‍, ഇതിനുപിന്നാലെയാണ് മേഘ്നയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്. ധാക്ക കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കാഷിംപുർ ജയിലിലേക്ക് മാറ്റി.

അറസ്റ്റിന് മുൻപ് വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെതിരേ മേഘ്ന ഒട്ടേറെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്വേഷണ ഏജൻസികളുടെ സഹായത്തോടെ ഇദ്ദേഹം തന്നെ നിശബ്ദയാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം.

മേഘ്നയുടെ അറസ്റ്റിനെതിരേ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. ആംനസ്റ്റി ഇന്റർനാഷണല്‍ മേഘ്നയുടെ അറസ്റ്റില്‍ ആശങ്കയറിയിച്ചു. ഒന്നുകില്‍ അവർക്കെതിരേ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കാവുന്ന കുറ്റം ചുമത്തണമെന്നും അല്ലെങ്കില്‍ അവരെ വിട്ടയക്കണമെന്നും ആംനസ്റ്റി ഇന്റർനാഷണല്‍ ആവശ്യപ്പെട്ടു.

അതേസമയം, മേഘ്നയും സൗദി നയതന്ത്ര ഉദ്യോഗസ്ഥനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് മേഘ്നയുടെ പിതാവ് ബദറുല്‍ ആലം പ്രതികരിച്ചു. ഇരുവരും അടുപ്പത്തിലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വിവാഹാഭ്യർഥന മകള്‍ നിരസിച്ചു. അദ്ദേഹത്തിന് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിഞ്ഞതിനാലാണ് വിവാഹാഭ്യർഥന നിരസിച്ചതെന്നും ബദറുല്‍ ആലം പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ കുറയ്ക്കും

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.