കമ്പളക്കാട്: ലഹരി മാഫിയയുടെ പിടിയിൽ നിന്നും വിദ്യാർത്ഥികളെയും യുവാക്കളെയും രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എംഎസ്എഫ് കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി ലഹരിക്കെതിരെ വിദ്യാർത്ഥി – യുവ ജാഗ്രത എന്ന ശീർഷകത്തിൽ നടത്തുന്ന ഹൗസ് ക്യാമ്പയിന് തുടക്കമായി . പദ്ധതിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി നിർവ്വഹിച്ചു. അജു സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാജി കെ കെ, റിൻഷാദ്, ഷാമിൽ , മുഹമ്മദ് നബീൽ കെ.കെ, യാസർ,സയാൻ ,ഇല്യാസ്. സിനാൻ. എന്നിവർ സംബന്ധിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും