മറ്റൊരാളുമായി പ്രണയത്തില്‍; മൂന്നു കോടിയോളം രൂപ വെറുതെ പോയി: ബോക്സിംഗ് ഇതിഹാസം മേരികോം ഭര്‍ത്താവുമായി വേര്‍പിരിയുന്നു എന്ന് റിപ്പോര്‍ട്ട്.

ബോക്സിംഗ് ഇതിഹാസം മേരികോം ഭർത്താവുമായി വേർപിരിയുന്നു എന്ന് റിപ്പോർട്ട്. താരം മറ്റൊരാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറാണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ഏറെനാളായി വേർപിരിഞ്ഞാണ് താമസം എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍, ദമ്ബതികള്‍ ഇതുവരെ വിവാഹ മോചന ഹർജി ഫയല്‍ ചെയ്തിട്ടില്ല. ഇപ്പോള്‍ ഉയർന്നുവരുന്ന വാർത്തകളോടും ഇരുവരും പ്രതികരിച്ചിട്ടില്ല.

20 വർഷത്തെ ദാമ്ബത്യത്തിനാണ് മേരികോം വിരാമമിടുന്നത്. താരം അവസാനിപ്പിക്കുന്നത്. ഭർത്താവ് ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറുമായി താരം ഏറെ നാളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2022-ലെ മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഓൻലെർ പരാജയപ്പെട്ടിരുന്നു.2022 ലെ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓണ്‍ലർ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മേരി അവരുടെ നാല്കുട്ടികളുമായി ഫരീദാബാദിലേക്ക് താമസം മാറി, അതേസമയം ഓണ്‍ലർ ചില കുടുംബാംഗങ്ങള്‍ക്കൊപ്പം ഡല്‍ഹിയില്‍ താമസിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായി. പ്രചാരണത്തിനിടെ ഉണ്ടായ സാമ്ബത്തിക നഷ്ടം – ഏകദേശം 2-3 കോടി രൂപ – ആയതിലും അദ്ദേഹം പരാജയപ്പെട്ടതിലും മേരി അസന്തുഷ്ടയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്,” മേരി കോമിനോടും ഓണ്‍ലറിനോടും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഓൻലെറിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരെ താത്പ്പര്യമുണ്ടായിരുന്നില്ല. മേരി കോമിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം മത്സരിച്ചത്. മണിപ്പൂരിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ മത്സരിക്കരുത് നന്നാവില്ലെന്ന് ഓൻലെർ പറഞ്ഞിരുന്നെങ്കിലും മേരി വഴങ്ങിയിരുന്നില്ല.അതേസമയം മേരി മറ്റൊരു ബോക്സിംഗ് താരത്തിന്റെ ഭർത്താവും ബിസിനസ് പാർട്ണറുമായ യുവാവുമായി ഡേറ്റിംഗിലെന്നാണ് വിവരം. ഇതാണ് ദാമ്ബത്യത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആരോപണങ്ങളുണ്ട്. പുതിയ ബിസിനസ് പങ്കാളി എന്ന നിലയില്‍ ഹിതേഷ് ചൗധരി എന്നയാളെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇതോടെ അഭ്യൂഹങ്ങളും ശക്തമായി.

കുംഭ മേളയില്‍ ഉള്‍പ്പടെ നിരവധി തവണ ഇവരെ ഒരുമിച്ച്‌ കാണുകയും ചെയ്തിരുന്നു. മേരി കോം ഫൗണ്ടേഷന്റെ ചെയർമാനുമാണ് ഇയാള്‍.മേരികോം ഓൻലെറും 2000ലാണ് പ്രണയം തുടങ്ങുന്നത് 2007 ല്‍ വിവാഹിതരുമായി. ഫുട്ബോളറായിരുന്നെങ്കിലും മേരികോമിനായി തന്റെ കരിയറില്‍ ത്യാഗം ചെയ്യുകയായിരുന്നു ഓൻലെർ. മേരിയുടെ വിജയങ്ങളില്‍ പിൻനിരയില്‍ നിന്ന് കുടുംബത്തിന്റെയും കുട്ടികളുടെയും ചുമതല വഹിച്ചതും ഓലെറായിരുന്നു. അതേസമയം ഓൻലെറിന് കുട്ടികളെ കാണാനാകുന്നില്ലെന്നും വിവരമുണ്ട്. ഇതില്‍ മാനസികമായി തകർന്ന നിലയിലാണ് ഓൻലെർ.

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.