വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരള തൊഴിൽ മേള സംഘടിപ്പിച്ചു. മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടന്ന തൊഴിൽ മേളയിൽ വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങളിലേക്ക് 100 ൽ അധികം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. തുടർന്ന് വരുന്ന എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് മാനന്തവാടിയിൽ വച്ച് തൊഴിൽ മേളകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.