മുള്ളൻകൊല്ലി : മുള്ളൻകൊല്ലി സെന്റ് മേരീസ് ഹൈസ്കൂളിലെ 1980-81 SSLC ബാച്ചിൻ്റെ രണ്ടാമത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. ഡാമിൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുള്ളൻകൊല്ലി സെൻറ് മേരിസ് ഹൈസ്കൂളിലെ ഹൈസ്കൂളിലെ എച്ച് എം Sr. ജോസ്ഫിനാ ഉദ്ഘാടനം നിർവഹിച്ചു. മുള്ളൻകൊല്ലി സെൻറ് മേരിസ് HSS ലെ പ്രിൻസിപ്പാൽ സോജൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. തോമസ് എസ് ടി സ്വാഗതവും, ബെറ്റി എംസി, ഷാലമ്മ ജോസഫ്, തോമസ് കെ സി, ഗ്രേസി പി വി എന്നിവർ ആശംസകൾ നേർന്നു. പ്രകാശൻ പി ടി നന്ദിയും പറഞ്ഞു.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406