താമരശ്ശേരി: താമരശ്ശേരി ചുരത്തിൻ്റെ എട്ടാം വളവിലും ഒമ്പതാം വളവിനു
മിടയിൽ കൊക്കയിൽ വീണയാളെ അഗ്‌നി രക്ഷാ സേനാംഗങ്ങൾ രക്ഷപ്പെ ടുത്തി. മലപ്പുറം മക്കരപറമ്പ് ഫായിസ് എന്നയാളാണ് ഏകദേശം 60 അടി യോളം താഴ്ചയിലേക്ക് വീണത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൽപ്പറ്റ ഫയർഫോഴ്സിലെ രണ്ട് യൂണിറ്റുകളിലെ സേനാംഗങ്ങൾ ഏറെ പരിശ്രമിച്ച് ഫായിസിനെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയർ ഫയർ ഓഫീസർ കെ.എം ഷിബു, ഫയർ ഓഫീസർമാരായ ബി.ഷറഫുദ്ദീൻ, കെ.പി ഷാഹുൽ ഹമീദ്, എൻ,വിഷ്ണു, എം.ആർ ജയപ്രസാദ് എന്നിവർ ഇറങ്ങിയാണ് സ്ട്രക്ചർ ഉപയോഗിച്ച് ആളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഫയർ ഓഫീസർമാരായ വി.ആർ മധു, ഹെൻട്രി ജോർജ്, എം.ബി ബബിൻ, യൂ.സജിത്ത്, സി.റ്റി ഷിബിൻ, കെ.വി പ്രജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില് തൃശൂരില് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില് പങ്കെടുക്കുന്നതിനും തിരികെ എം.ആര്.എസില്







