അവധിക്കാല ബൈബിൾ സ്കൂളിന് തുടക്കമായി

ചീങ്ങേരി സെൻറ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ അവധിക്കാല ബൈബിൾ സ്കൂളിൻ്റെ ഉദ്ഘാടനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ‘കർത്താവിൽ ആനന്ദിപ്പീൻ’ എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് നടത്തപ്പെടുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ, കുട്ടികളുടെ ബൗദ്ധികവും മാനസികമായ വളർച്ചയ്ക്ക് ഏറ്റവും ഉപകാരപ്രദമാണെന്നും ലഹരി പോലുള്ള വിപത്തിലേക്ക് മക്കൾ തിരിയാതിരിക്കാൻ ഇത്തരം ക്ലാസുകൾ അവരെ സഹായിക്കും എന്നും മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. ഗാനങ്ങളിലൂടെയും കളികളിലൂടെയും രസകരമായ ക്ലാസുകളിലൂടെയും നല്ല മനുഷ്യരായി മാറാൻ വി.ബി.എസ് കുട്ടികളെ സഹായിക്കുന്നു.

ചീങ്ങേരി സെൻറ് മേരിസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാദർ എൽദോ മനയത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി പീറ്റർ താണിയേലി മാലിൽ, എം.ജെ.എസ്.എസ് എ. സെക്രട്ടറി ടി വി സജീഷ്, ഇൻസ്പെക്ടർ ഷാജു ടി.ജി, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിജോ N വർഗീസ്, ക്യാമ്പ് ഡയറക്ടർ മെർലിൻ സിബിൻ, കെ പി ബേസിൽ , റോയ് ടി വി, ബേസിൽ V ജോസ്, റെജി K A എന്നിവർ നേതൃത്വം നൽകി.

ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല സിറ്റിങ് ഫെബ്രുവരി നാലിന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ നേരിട്ടും തപാലായും kscminorities@gmail.com ലും 9746515133 നമ്പറില്‍ വാട്ട്സ് ആപ്പായും

കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ അഞ്ച് മുതല്‍

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍ എട്ട് വരെ സംഘടിപ്പിക്കുന്നു. കായിക മത്സരങ്ങള്‍ അഞ്ച് മുതല്‍ എട്ട് വരെ ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിലും സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊരുന്നന്നൂര്‍, വി.കെ മെറ്റല്‍സ്, പുലിക്കാട് ടൗണ്‍ പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 3) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

കോട്ടത്തറ ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പഞ്ചകര്‍മ ചികിത്സ പദ്ധതിയിലേക്ക് പുരുഷ ആയുര്‍വേദ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ സഹിതം ഡിസ്‌പെന്‍സറിയില്‍ ഫെബുവരി അഞ്ചിന് രാവിലെ

ലൈബ്രേറിയന്‍ ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ്

ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് IV ആന്‍ഡ് കള്‍ച്ചറല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍- 742/2024) തസ്തികയിലേക്ക് ഫെബ്രുവരി അഞ്ച്, ആറ് തിയതികളില്‍ അഭിമുഖം നടത്തുന്നു. ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍

സംസ്‌കൃതം ടീച്ചര്‍ നിയമനം

ഹൈസ്‌കൂള്‍ ടീച്ചര്‍ – സംസ്‌കൃതം (കാറ്റഗറി നമ്പര്‍ 472/2024 ) തസ്തികയിലേക്ക് ഫെബ്രുവരി നാല്, അഞ്ച് തിയതികളില്‍ രാവിലെ 9.30 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.