ഒരൊറ്റ ജയം, ഒരൊറ്റ കുതിപ്പ്; പോയന്‍റ് പട്ടികയില്‍ ആര്‍സിബിയെയും പഞ്ചാബിനെയും പിന്നിലാക്കി മുംബൈ മൂന്നാമത്

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയതോടെ പോയന്‍റ് പട്ടികയില്‍ കുതിച്ച് മുംബൈ ഇന്ത്യൻസ്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തി 144 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ മറികടന്നതോടെ നെറ്റ് റണ്‍റേറ്റ്(+0.673) ഗണ്യമായി മെച്ചപ്പെടുത്തിയ മുംബൈ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ടീമുകളെ മറികടന്ന് ആറാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

ഒമ്പത് കളികളില്‍ അഞ്ച് ജയവും നാലു തോല്‍വിയുമായാണ് മുംബൈ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എട്ട് കളികളില്‍ 12 പോയന്‍റ് വീതമുള്ള ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റൽസുമാണ് പോയന്‍റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മുംബൈയെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച ആര്‍സിബി, പഞ്ചാബ് കിംഗ്സ് 10 പോയന്‍റ് വീതമുണ്ടെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് ആണ് മുംബൈയെ മൂന്നാം സ്ഥാനത്തെത്തിച്ചത്. ഇന്ന് ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടുന്ന ആർിബിക്ക് ജയിച്ചാല്‍ മൂന്നാം സ്ഥാനം തിരിച്ചുപിടിക്കാനാവും. വലിയ മാര്‍ജിനിലുള്ള ജയമാണെങ്കില്‍ 10 പോയന്‍റുള്ള ആര്‍സിബിക്ക് ഒന്നാം സ്ഥാനത്തെത്താനും അവസരമുണ്ട്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.