ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് തിളക്കത്തില്‍ മെലിസ ജിതിൻ

ബത്തേരി: ഫിലിം ക്രിട്ടിക്സ് അവാർഡ് തിളക്കത്തില്‍ കുപ്പാടി സ്വദേശിനി മെലിസ ജിതിൻ. “കലാം സ്റ്റാൻഡേർഡ് 5 ബി’ എന്ന ചിത്രത്തിലെ അഭിനയമാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് മെലിസയെ അർഹയാക്കിയത്.

ഇത് സന്തോഷനഗരമെന്നു അറിയപ്പെടുന്ന ബത്തേരിക്ക് മറ്റൊരു സന്തോഷമായി. മധ്യപ്രദേശിലെ ദേവാസിലെ സെൻട്രല്‍ ഇന്ത്യൻ അക്കാദമിയില്‍ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മെലിസ അപ്രതീക്ഷിതമായാണ് ചലച്ചിത്രലോകത്ത് എത്തിയത്.

മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെയാണ് കലാം സിനിമയുടെ സംവിധായകൻ മെലിസയെ കാണാൻ ഇടയായതും സിനിമയില്‍ അഭിനയിക്കാൻ ക്ഷണിച്ചതും.

ദേവാസിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മൂവി കാമറയ്ക്ക് മുന്നില്‍ കന്നിക്കാരിയെങ്കിലും അതിന്‍റെ പരിഭ്രമം ഇല്ലാതെയായിരുന്നു മെലിസയുടെ അഭിനയം.

നിരവധി അന്തർദേശീയ അവാർഡുകളും സിനിമയ്ക്ക് ലഭിച്ചിരുന്നു. കുപ്പാടി ഞാറ്റുകാലയില്‍ പത്രോസിന്‍റെ മകനും ദേവാസ് ബാങ്ക് നോട്ട് പ്രസ്ഡെപ്യൂട്ടി മാനേജരുമായ ജിതിൻ പീറ്ററാണ് മെലിസയുടെ പിതാവ്. റ്റിറ്റിയാണ് അമ്മ. ഒന്നാം ക്ലാസ് വിദ്യാർഥി എയ്ഡൻ സഹോദരനാണ്.
സമകാലീന ഇന്ത്യയിലെ പ്രശ്നങ്ങള്‍ എടുത്തുകാണിക്കുന്നതാണ് “കലാം സ്റ്റാൻഡേർഡ് 5 ബി’.
ചെറുപ്പത്തില്‍ ഉത്തരേന്ത്യയില്‍ എത്തിയ മലയാളി അലി തന്‍റെ മക്കളിലൂടെ സ്വന്തം നാടിന്‍റെ മത സാഹോദര്യവും പാരന്പര്യവും പിന്തുടരാൻ ശ്രമിക്കുന്നതും പൗരത്വ നിയമ ഭേദഗതിയെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

എയ്ഞ്ചലോ ക്രിസ്റ്റ്യനോയാണ് ചിത്രത്തില്‍ ആണ്‍കുട്ടിയായി അഭിനയിച്ചത്. ആൻമരിയ പ്രൊഡക്ഷൻസിനും ലാല്‍ജി ക്രിയേഷനും വേണ്ടി ടോം ജേക്കബാണ് ചിത്രം നിർമിച്ചത്. ലിജു മിത്രൻ മാത്യുവാണ് സംവിധായകൻ.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

ജില്ലയിൽ ഇതുവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തതും 18 വയസ്സ് പൂർത്തിയായതുമായ ഭിന്നശേഷിക്കാർ മാർച്ച് ആറിനകം വോട്ടർ പട്ടികയിൽ പേര് ചേർത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. പേര് ചേർക്കുന്നതിനായി ബന്ധപ്പെട്ട ബൂത്ത് ലെവൽ

പ്രവാസി കോൺഗ്രസ് സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു

കൽപ്പറ്റ: യുദ്ധത്തിനെതിരെ ലോക മന:സാക്ഷി ഉണരുക എന്ന സന്ദേശവുമായി പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി കാക്കവയൽ ജവാൻ സ്മൃതിയിൽ യുദ്ധവിരുദ്ധ സമാധാന സന്ദേശ ജ്വാല സംഘടിപ്പിച്ചു. മുൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ

യുഎസ് – ഇറാൻ യുദ്ധം: പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ

കൊച്ചി: യുഎസ് – ഇറാൻ യുദ്ധം മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് സംരക്ഷണത്തിനുമായി ജിസിസി-കേരള സർക്കാരുകൾ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക

വൈത്തിരി പോലീസ് സ്റ്റേഷൻ- മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പുതുതായി നിർമ്മിച്ച വൈത്തിരി പോലീസ് സ്റ്റേഷൻ, മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വൈത്തിരി പോലീസ് സ്റ്റേഷൻ പരിസരത്തും മാനന്തവാടിയിലും നടന്ന പരിപാടികളിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്

സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷ ചൂടിലേക്ക്. SSLC, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മലയാള ഭാഷ ഉൾപ്പെടെയുള്ള ആദ്യ വിഷയങ്ങളാണ് ഇന്നത്തെ പരീക്ഷ.

കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു.

താമരശ്ശേരി:കാവിലെ ഉത്സവം സംബന്ധിച്ച് തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ മൂന്നു പേർക്ക് വെട്ടേറ്റു, മൂന്ന് സ്ത്രീകൾക്കും പരിക്കും.താമരശ്ശേരി ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഘർഷമുണ്ടായത്.ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.