മീനങ്ങാടി ഐഎച്ച്ആർഡി മോഡൽ കോളേജിൽ ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 28 ന് തുടങ്ങുന്ന സ്പോക്കൺ ഇംഗ്ലീഷ്, ഇന്റർവ്യൂ ട്രെയിനിങ്, സ്പോക്കൺ ഹിന്ദി, ഓഫീസ് ഓട്ടോമേഷൻ, പൈത്തൺ പ്രോഗ്രാമ്മിങ്, മൊബൈൽ സർവീസിങ്, ജിഎസ്ടി ആൻഡ് ഇ-ഫയലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എട്ടാം ക്ലാസിനു മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 04936 246446, 9526007009.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.