പട്ടാളത്തിന് ആദരമർപ്പിച്ച് ബെയ്ലി പാലം ഇൻസ്റ്റലേഷൻ

മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ നിരവധി ജീവനുകൾ രക്ഷപ്പെടുത്തിയ, ബെയ്ലി പാലം നിർമിച്ച ഇന്ത്യൻ കരസേനയ്ക്ക് എന്റെ കേരളം പവലിയനിൽ ആദരം. പാലത്തിന്റെ ഇൻസ്റ്റലേഷൻ നിർമിച്ചു ‘ബ്രിഡ്ജ് ഓഫ് ഹോപ്പ്’ എന്ന പേരിൽ സെൽഫി പോയിന്റ് ആയി സജ്ജീകരിച്ചിരിക്കുന്നത് ജില്ലാ ഭരണകൂടമാണ്.

ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം സോഷ്യൽ മീഡിയ സെല്ലിന്റെയും ജീവനക്കാരുടെയും വെള്ളരിമല വില്ലേജ് ഓഫീസർ എം അജീഷിന്റെയും ആർടിസ്റ്റ് അയ്യപ്പന്റെയും നേതൃത്വത്തിൽ 5 ദിവസം കൊണ്ടാണ് ‘ബ്രിഡ്ജ് ഓഫ് ഹോപ്’ നിർമ്മിച്ചത്. ഇതിനാവശ്യമായ ഉരുളൻ കല്ലുകൾ ദുരന്തം താണ്ഡവമാടിയ ചൂരൽമലയിൽ നിന്ന് തന്നെ എത്തിച്ചു. എന്റെ കേരളം പ്രദർശന വിപണനമേളയുടെ പ്രവേശന കവാടത്തിനടുത്താണ് ബ്രിഡ്ജ് ഓഫ് ഹോപ് സ്ഥാപിച്ചിട്ടുള്ളത്. മേളയ്ക്ക് ശേഷം സിവിൽ സ്റ്റേഷനിലെ കൽപാർക്കിന്റെ ഭാഗമായി ഇൻസ്റ്റലേഷൻ മാറ്റി സ്ഥാപിക്കും.

ദുരന്തം അതിജീവിച്ചവർക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബെയ്ലി എന്ന സ്റ്റാർട്ട്‌ അപ്പ്‌ മിഷൻ തുടങ്ങുകയും ബാഗ്, കുട തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമിച്ച് സ്വയംതൊഴിൽ പരിശീലനവും നടത്തി വരുന്നു. അതിനായി 17ൽപ്പരം തയ്യൽ മെഷീനുകൾ അതിജീവിതർക്കായി ഒരുക്കിയിട്ടുണ്ട്. ബെയ്ലി കഫെ, മുള ഉൽപ്പന്നങ്ങൾ, കുടിവെള്ള കുപ്പി തുടങ്ങിയവയും ബെയ്ലിക്ക് കീഴിൽ നിർമ്മിക്കുന്നു.

റിപ്പണിൽ ഇതിനകം തന്നെ ബെയ്‌ലി ഉൽപ്പന്നങ്ങളുടെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ബെയ്‌ലി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തിരിക്കുന്നത് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെയാണ്. കരസേനയിലെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ്‌ (എംഇജി) ആണ് 190 അടി നീളമുള്ള ബെയ്ലി പാലം ദുരന്തസ്ഥലത്ത് നിർമിച്ചത്.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

സാക്ഷരതാ മിഷന്‍ അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ 2026-27 വര്‍ഷത്തേക്കുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സാക്ഷരത, തുടര്‍വിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിചയം നല്‍കുകയാണ് ഇന്റേണ്‍ഷിപ്പിന്റെ ലക്ഷ്യം. അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബിരുദ

സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ആറളം ഫാമില്‍ പ്രവര്‍ത്തിക്കുന്ന തിരുനെല്ലി ആശ്രമം സ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ വിഭാഗത്തിലെ അടിയ, പണിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് അവസരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. നിശ്ചിത

അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ്, മറ്റ് പിന്നോക്ക, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ (ഒ ബി സി , മൈനോരിറ്റി) നിന്നും വിദ്യാഭ്യാസ വായ്പ, സ്വയം തൊഴില്‍, വ്യക്തിഗത വായ്പ, സ്റ്റര്‍ട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.