തലപ്പുഴ ഗവ. എന്ജിനിയറിങ് കോളജില് സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംടെക് ആണ് യോഗ്യത. പിഎച്ച്ഡി അധ്യാപക പ്രവര്ത്തിപരിചയം അഭിലഷണീയം. പിഎസ്സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്ത്ഥികള് യോഗ്യത സര്ട്ടിഫിക്കറ്റിന്റെ അസ്സലുമായി ഏപ്രിൽ 30 ന് രാവിലെ 9.30 ന് കോളജ് ഓഫീസില് എത്തണം. ഫോണ്: 04935 257320.

ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ കാലാവധി കഴിഞ്ഞ വായ്പകൾക്കും റിക്കവറിക്ക് വിധേയമായ വായ്പകൾക്കും ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു. മാർച്ച് അഞ്ച് വരെ നടക്കുന്ന പദ്ധതിയിൽ 100 ശതമാനം പിഴപ്പലിശ ഒഴിവാക്കി







