സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗമായ വഴിയോര ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് ബീച്ച് അംബ്രല്ല ലഭിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാറിന്റെ പകർപ്പ്, വിൽപ്പന നടത്തുന്ന സ്ഥലം എന്നിവ വ്യക്തമാക്കുന്നതും അപേക്ഷകന്റെയും വില്പന തട്ടിന്റെയും കളർ ഫോട്ടോയും സഹിതം മെയ് 25 നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാഫോം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04936 203686.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669