സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാതലത്തില്‍ നടത്തുന്ന കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങള്‍ ഏപ്രിൽ 30ന് മാനന്തവാടി മേരി മാത കോളേജിൽ നടക്കും. ജൂനിയർ, സീനിയർ വിഭാഗത്തിൽ ഉള്ള കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, പ്രോജക്ട് അവതരണം, ഹോംസ്റ്റഡ് ബയോഡേഴ്സിറ്റി, എന്നീ ഇനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ജില്ലാ കോഡിനേറ്ററുമായി ബന്ധപ്പെടണം. (ശ്രീരാജ് പി ആർ ഫോൺ: 9656863232).

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, ധനമന്ത്രിയുടെ അറിയിപ്പ്, വരുമാന സര്ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില് വരുമാന സര്ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന് ബാലഗോപാല് അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില് വരുമാന സര്ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്ദ്ദേശം നല്കി.







