ഒടുവില്‍ നീതി..! അഭയ കൊലക്കസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാര്‍;ശിക്ഷാ വിധി നാളെ

തിരുവനന്തപുരം: 28 വര്‍ഷം നീണ്ട നിയമപോരട്ടാത്തിന് ഒടുവില്‍ അഭയയ്ക്ക് നീതി. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫിഎന്നിവര്‍ കുറ്റക്കാരെന്നാണ് സിബിഐ കോടതി വിധി. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. പയസ് ടെൻത്ത് കോണ്‍വെന്‍റിലെ സിസ്റ്റർ അഭയയുടെ ദുരൂഹമരണ കേസ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 1992 മാർച്ച് 27നാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു കൊലപാതകം ആത്മഹത്യയാക്കി തീ‍ർക്കാൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിത നീക്കമായിരുന്നു തുടക്കം മുതലുണ്ടായത്. അഭയയുടെ ഇൻക്വസ്റ്റ് റിപ്പോർ‍ട്ടിൽ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിൻ തിരുത്തൽ വരുത്തി. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആർഡിഒ കോടതിയിൽ നൽകിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ ക്രൈംബ്രാഞ്ച് നശിപ്പിച്ചു.

സ്വാധീനങ്ങള്‍ക്കുമുന്നിൽ പൊലീസ് മുട്ടുകുത്തിയപ്പോള്‍ തോമസ് ഐക്കരകുന്നേലെന്ന കർഷകനായ അഭയയുടെ അച്ഛനും അമ്മ ലീലാമ്മക്കുമൊപ്പം ഒരു കൂട്ടമാൾക്കാർ പിന്തുണയുമായെത്തി. ജനകീയ സമരം ശക്തമായപ്പോൾ പണത്തിനും സ്വാധീനത്തിനും മേൽ നീതിയുടെ വെള്ളിവെളിച്ചം കണ്ടു തുടങ്ങി. കേസ് സർക്കാർ സബിഐക്ക് വിട്ടു. രണ്ടാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിസ്റ്റർ അഭയ മരിക്കുന്നത്. ക്രൈംബ്രാഞ്ച് മാറി സിബിഐ വന്നിട്ടും ആദ്യഘട്ടത്തിൽ അട്ടിമറി ശ്രമം തുടർന്നു. സിബിഐ എസ്പിയായിരുന്ന ത്യാഗരാജൻ കേസ് അട്ടിമറിക്കാൻ സമ്മർദം ചെലുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസിന്‍റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി.

ത്യാഗരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഭയ ആക്ഷൻ കൗണ്‍സിൽ ചെയർമാൻ ജോമോൻ പുത്തൻ പുരയ്ക്കൽ നൽകിയ ഹ‍ർജിയിൽ നിന്നാണ് കോടതി ഇടപെൽ തുടങ്ങുന്നത്. ത്യാഗരാജനെ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അഭയയുടേത് കൊലപാതകമാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് മൂന്നു പ്രാവശ്യമാണ് എറണാകുളം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്. മൂന്നു റിപ്പോർട്ടുകളും കോടതി തള്ളി.

28 വർഷത്തിനിടെ 16 സംഘങ്ങളാണ് അന്വേഷിച്ചത്. ഇതിനിടെ അന്വേഷണ സംഘങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കേന്ദ്ര സർക്കാരിനും സിബിഐ ഡയറക്ടർക്കും ലഭിച്ചു. ഒടുവിൽ ഫാ.തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ നാർക്കോപരിശോധന ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാനതെളിവ്. ഈ മൂന്നു പ്രതികളെ കൂടാതെ എഎസ്ഐ അഗസ്ത്യനെയും പ്രതിയാക്കി. കുറ്റപത്രം നൽകുന്നതിന് മുമ്പേ എഎസ്ഐ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു.

കേസ് അട്ടിമറിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തൻപുരയ്ക്കൽ കോടതിയെ സമീപിച്ചു. ഡിവൈഎസ്പി സാമുവലിനെയും, എസ്പി കെടി.മൈക്കളിനെയും പ്രതിയാക്കി. വിചാരണ തുടങ്ങും മുമ്പേ സാമുവൽ മരിച്ചു. വിടുതൽ ഹ‍ർജി പരിഗണിച്ച് ഫാ.ജോസ് പുതൃക്കയിലിനെയും കെടി മൈക്കളിനെയും കോടതി ഒഴിവാക്കി. വീണ്ടും പല കാരണങ്ങള്‍ പറഞ്ഞ് വിചാരണ ഒഴിവാക്കാൻ പ്രതികളുടെ ശ്രമം. ഒടുവിൽ സുപ്രീംകോടതി നിർദ്ദശ പ്രാകാരം തിരുവനന്തപുരം കോടതിയിൽ വിചാരണ ആരംഭിച്ചു. വീണ്ടും അട്ടിമറി. രഹസ്യമൊഴി നൽകിയ സാക്ഷി ഉൾപ്പെടെ 8 സാക്ഷികള്‍ കൂറുമാറി. അഭയ മരിച്ച് 28 വർഷവും എട്ട് മാസവും പിന്നിടുമ്പോഴാണ് കേസിൽ വിധി വരുന്നത്.

ടെൻഡർ ക്ഷണിച്ചു.

മേപ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലെ 34 അങ്കണവാടികളിലേക്ക് കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ കയറ്റി ഇറക്കി വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 23 വൈകിട്ട് മൂന്ന്

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ സ്റ്റേഷനറി ഓഫീസിൽ ഉപയോഗ്യമല്ലാത്ത ടൈപ്പ് റൈറ്റർ, ഡ്യൂപ്ലിക്കേറ്റർ എന്നിവ ക്വട്ടേഷൻ ക്ഷണിച്ചു ലേലം ചെയ്യുന്നു. താല്പര്യമുള്ളവർ ജൂലൈ 30 ന് ഉച്ച 2.30 ന് മീനങ്ങാടി ജില്ലാ സ്റ്റേഷനറി ഓഫീസ് പരിസരത്ത് നടക്കുന്ന

പ്രവാസി കോൺഗ്രസ്‌ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

പ്രവാസി കോൺഗ്രസ് ‌മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ ആഭ്യ മുഖ്യത്തിൽ മുൻ മുഖ്യ മന്ത്രി ചാണ്ടിയുടെ അനുസ്മരണം സംഘടിപ്പിച്ചു.ഡി.സി.സി. ജന:സെക്രട്ടറി ബിനു തോമസ് അനുസ്മരണ യോഗം ഉദ്ഘാടന കർമ്മം നിർവഹിച്ചു. സുനിൽ മുട്ടിൽ സ്വാഗതം പറഞ്ഞ

സൗജന്യ വെബിനാർ

കണ്ണൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ നേതൃത്വത്തിൽ അക്കൗണ്ടിംഗ് മേഖലകളിലെ ജോലി സാദ്ധ്യതകൾ, കോഴ്സുകൾ, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവ അറിയുന്നതിനായി സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. താത്പ്പര്യമുള്ളവർ ജൂലായ് 21 ന് വൈകിട്ട് 7 ന്

വാർഡൻ നിയമനം

മാനന്തവാടിയിലെ സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് വാർഡനെ നിയമിക്കുന്നു. എസ്എസ്എൽസിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. 20 നും 50 നും ഇടയിൽ പ്രായമുള്ള വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ

ആശ വർക്കർ നിയമനം

പുൽപള്ളി ഗ്രാമപഞ്ചായത്തിലെ മൂന്ന്, ഏഴ് വാർഡുകളിലേക്ക് ആശ വർക്കറെ നിയമിക്കുന്നു. ഈ വാർഡുകളുടെ പരിധിയിലെ സ്ഥിര താമസക്കാരായ 25 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ വിവാഹിതരായിരിക്കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.