എലിപ്പനി പ്രതിരോധം വ്യാഴാഴ്ച്ചകളില്‍ ഡോക്‌സി ഡേ

എലിപ്പനി കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡുകളായ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, മേപ്പാടി, വൈത്തിരി, മുട്ടില്‍, പടിഞ്ഞാറത്തറ, മാനന്തവാടി, പനമരം, കാട്ടിക്കുളം, ബത്തേരി, മീനങ്ങാടി, അമ്പലവയല്‍, പുല്‍പള്ളി എന്നിവിടങ്ങളിലും കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലും ആഗസ്റ്റ് 13, 20, 27, സെപ്റ്റംബര്‍ 3 എന്നീ വ്യാഴാഴ്ചകളില്‍ ഡോക്‌സി സൈക്‌ളിന്‍ കിയോസ്‌ക്കുകള്‍ ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവിടെ നിന്നും പൊതുജനങ്ങള്‍ക്ക് ഓരോ ഡോസ് ഡോക്‌സി സൈക്ലിന്‍ ഗുളിക നല്‍കുകയും എലിപ്പനി തടയുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളുടേയും (PHC,FHC,CHC) പരിധിയില്‍ ഡോക്‌സി യാനം എന്ന പേരില്‍ വാഹനം ബ്രാന്‍ഡിംഗ് നടത്തി പൊതുജനങ്ങള്‍ക്ക് ഡോക്‌സി സൈക്ലിന്‍ ഗുളിക വിതരണം ചെയ്യും.

ഓണക്കൂട്ട് 2025: ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണാഘോഷം നാളെ

ജില്ലാ ഭരണകൂടം, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സൈറ്റ് വയനാട്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ബാല നീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി ഓണക്കൂട്ട്

മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍

ചിരാത് എസ് പി സി ഓണം ക്യാമ്പ് സംഘടിപ്പിച്ചു

പിണങ്ങോട്: കുട്ടികളിൽ നേതൃഗുണം വർദ്ധിപ്പിക്കുക, ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി ചിരാത് എന്ന പേരിൽ സംഘടിപ്പിച്ച

എം.എല്‍.എ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ വാറുമ്മല്‍കടവ് പുഴയോരം റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

കരണി സഹകരണ പരിശീലന കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍/പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യതയുള്ള 18 നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍

വനിത കരാട്ടെ ട്രെയിനർ

വൈത്തിരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കാന്‍ അംഗീകൃത വനിതാ ട്രെയിനര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌പോര്‍ട്സ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ട്രെയിനര്‍മാര്‍ പരിശീലനത്തിന് ഒരു കുട്ടിക്ക് ഒരു ക്ലാസിന് ഈടാക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.