വില്ലേജ് ഓഫീസുകളെ ആത്മഹത്യാ മുനമ്പായി മാറ്റരുത്:കേരള എൻ.ജി.ഒ അസോസിയേഷൻ

തൃശൂർ ജില്ലയിലെ പുത്തൂർ വില്ലേജ് ഓഫീസറെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിട്ടവർക്ക് നിയമപരമായി ഏറ്റവും അർഹമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ റവന്യൂ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ജീവനക്കാരെ രാഷ്ട്രീയമായ സമ്മർദ്ദങ്ങളിൽ അടിപ്പെടുത്തി ജോലി ചെയ്യിപ്പിച്ച് മാനസികമായി തകർക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും മഴക്കെടുതി മൂലമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കുവാനേ ഇത്തരം പ്രവർത്തികൾ വഴിവെക്കുകയുള്ളു. അമിത ജോലി ഭാരത്താൽ വലയുന്ന വില്ലേജ് ജീവനക്കാരെ രാഷ്ട്രീയമായി ഭീഷണിപ്പെടുത്തി വില്ലേജ് ഓഫീസുകളെ ആത്മഹത്യാ മുനമ്പുകളായി മാറ്റരുത് എന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു.

റവന്യു വകുപ്പിലെ സ്പെഷ്യൽ ഓഫീസുകൾക്ക് തുടർച്ചാനുമതി ലഭ്യമാകാത്ത സാഹചര്യത്തിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്, ക്ലാർക്ക്മാരുടെ പ്രമോഷൻ ആറു മാസമായി മുടങ്ങിക്കിടക്കുകയാണ്, കഴിഞ്ഞ ശമ്പള കമ്മീഷൻ വില്ലേജ് ഓഫീസർമാർക്ക് അനുവദിച്ച ശമ്പള സ്കെയിൽ വെട്ടിക്കുറച്ചും ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളാണ് ഇടതു സർക്കാർ സ്വീകരിക്കുന്നത്.

ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകുന്ന സർക്കാർ നയം തിരുത്തണമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. താലൂക്ക് ഓഫീസ്, റവന്യു ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തി.

ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.മനോജ്, വി ആർ ജയപ്രകാശ്, സുരേഷ് ബാബു, ഹാരിഷ്, ജില്ലാ വൈസ് പ്രസിഡണ്ട് എം.സി ശ്രീരാമകൃഷ്ണൻ, ജില്ലാ ജോയൻ്റ് സെക്രട്ടറി സി.കെ ജിതേഷ്, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ, എം.സി വിൽസൺ, അഭിജിത്ത് സി.ആർ, ഗഫൂർ, ഡെന്നിഷ് മാത്യു, സിനീഷ് ജോസഫ് തുടങ്ങിയവർ നേത്യത്വം നൽകി

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.