മാനന്തവാടി: വയനാട്, കണ്ണൂർ ജില്ലകളിലെ 18 ഓളം കളവ് കേസിലെ പ്രതി
യായ തുരപ്പൻ സന്തോഷ് എന്ന സന്തോഷ് പിടിയിൽ. മാനന്തവാടി ഡിവൈ എസ്‌പി വി.കെ വിശ്വംഭരൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡും, മാനന്തവാടി ഇൻസ്പെക്ടർ ടി.യു അഗസ്റ്റിൻ, എസ്.ഐ റോയിച്ചൻ പി.ഡി, എ.എസ്.ഐമാരായ എം.കെ സനൽ, കെ.എൻ സുനിൽകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഏപ്രിൽ 27ന് മാനന്തവാടി നാലാംമൈലിലെ ഫാമിലി ഹൈപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷ ത്തോളം രൂപ കളവുപോയ കേസിൻ്റെ അന്വേഷത്തിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ 2 തവണ കാപ്പാ നടപടികൾ സ്വീകരിച്ചിരുന്നു. ഏപ്രിൽ 11 നാണ് ശിക്ഷ കഴിഞ്ഞ് പ്രതി പുറത്തിറങ്ങിയത്. അതിനുശേ ഷം കണ്ണൂർ ജില്ലയിലെ പയ്യാവൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരു സൂപ്പർ മാർകറ്റ് കുത്തി തുറന്ന് കളവ് നടത്തി വയനാട്ടിലേക്ക് കടക്കുകയായിരുന്നു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ